പ്രായം വെറും നമ്പർ മാത്രം; സോഷ്യൽ മീഡിയ ഞെട്ടിച്ച മുത്തശ്ശി ഇതാണ്, അമ്മാമ വേറെ ലെവൽ എന്ന് ജനങ്ങളും.!! Grandma Make Over Video Viral

Grandma Make Over Video Viral : സോഷ്യൽ മീഡിയയിൽ അടിക്കടി നിരവധി വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. പലതും നമുക്ക് കൗതുകവും അതിലേറെ സന്തോഷവും പ്രധാനം ചെയ്യുന്നവയാണ്. സ്വന്തം താൽപര്യങ്ങളും ഇഷ്ടങ്ങളും മാത്രം നോക്കാതെ മറ്റുള്ളവരുടെ ആഗ്രഹങ്ങൾ സാധിച്ച് അവരുടെ ഇഷ്ടത്തിനൊത്ത് മാറുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകം വളരെയധികം മനോഹരമാകുന്നത് കാണാൻ കഴിയും. അത്തരത്തിൽ പ്രായമായ തൻറെ മുത്തശ്ശിയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് രണ്ടുപേർ.

ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസ് വീഡിയോയ്ക്ക് നിരവധി ലൈക്കും കമന്റും വ്യൂവേഴ്സിനെയും ഇതിനോടകം ലഭിച്ചു കഴിഞ്ഞു പ്രായമായ ഒരു സ്ത്രീ മുഖത്ത് മേക്കപ്പ് ചെയ്യുന്ന വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണ് നമ്മുടെ റിൽസിലെ നായികയായ മുത്തശ്ശി. ഉടൻതന്നെ കൊച്ചുമകനോട് തനിക്കും ഇതുപോലെ ചെയ്തു തരാമോ എന്ന് ആ മുത്തശ്ശി ചോദിക്കുന്നു.

പിന്നെന്താ ചെയ്തു തരാമല്ലോ എന്ന് പറഞ്ഞ് പേരക്കിടാവ് മുത്തശ്ശിയുമായി ബ്യൂട്ടിപാർലറിൽ എത്തുന്നു. തുടർന്ന് ഹെയർ കളർ ചെയ്തും മുഖത്ത് മേക്കപ്പിട്ടുമൊക്കെ മുത്തശ്ശി ആളാകെ മാറിയിരിക്കുന്നു. വടികുത്തി മാത്രമേ നടക്കാൻ സാധിക്കു എങ്കിലും മോഡേൺ വേഷമൊക്കെയിട്ട് ആളൊരു കില്ലാടി തന്നെ ആയി മാറിയിരിക്കുകയാണ്. തുടർന്ന് നിരവധി പോസിലുള്ള ഫോട്ടോകളും പുറകെ പുറകെ ദാ വരുന്നു. ഈ വീഡിയോ കണ്ടപ്പോൾ തന്നെ നിരവധി പേരാണ് കമൻറ്മായി എത്തിയിരിക്കുന്നത്.

ഈ പ്രായത്തിലും ആ മുത്തശ്ശിയുടെ മുഖത്ത് പുഞ്ചിരി സമ്മാനിക്കാൻ കഴിഞ്ഞ നിങ്ങൾ ഏറെ ഭാഗ്യവാനാണ് എന്നാണ് അധികവും ആളുകൾ കമൻറ് ആയി കുറിക്കുന്നത്. പ്രായമധികമായിട്ടും മനസ്സിലെ ചെറുപ്പം കാത്തുസൂക്ഷിക്കുന്ന മുത്തശ്ശിക്കും ആളുകൾ കൈയ്യടിക്കുന്നുണ്ട്. ഒപ്പം ഈ പ്രായത്തിലും മുഖത്തെ ചുളിവുകളും മറ്റ് വാർധക്യ ലക്ഷണങ്ങളൊക്കെ മാറ്റി മുത്തശ്ശിയെ അടിപൊളി ആക്കിയ സ്റ്റുഡിയോയ്ക്കും പ്രശംസ ഏറെ ലഭിക്കുന്നു. എന്തുതന്നെയായാലും സോഷ്യൽ മീഡിയ സ്റ്റാറായി മാറിയിരിക്കുകയാണ് ഈ മുതുമുത്തശ്ശി.