സിദ്ധുവിനൊപ്പം പുതിയ ജീവിതത്തിലേക്ക് സുമിത്ര; രഞ്ജിത കളിച്ച കളിയിൽ നായികയ്ക്ക് പകരം വില്ലത്തിയായി പൂജ മാറുമ്പോൾ, നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനുള്ള വഴി തുറക്കുന്നു.!! Kudumbavilakk Today 11 June 2024

Kudumbavilakk Today 11 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വളരെ ആകർഷകമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥ് തിരിച്ച് വിദേശത്തേക്ക് പോകുന്നതായിരുന്നു. പിന്നീട് കാണുന്നത് ദീപുവിൻ്റെ വീടാണ്. ദീപു വലിയ സന്തോഷത്തിൽ കടമൊക്കെ തീർന്നത് പറയുമ്പോൾ, അപ്പുവിനും ചിത്രയ്ക്കും ദേഷ്യം വരികയാണ്.

കടം ഉണ്ടാക്കിയപ്പോൾ നമ്മളോട് പറഞ്ഞില്ലല്ലോയെന്നും പിന്നെ കടം തീർന്നാൽ നമുക്കെന്താണെന്ന് പറയുകയാണ് അപ്പു. പിന്നീട് കാണുന്നത് രഞ്ജിതയെയും പൂജയെയുമാണ്. പൂജയോട് പങ്കജിൻ്റെ കല്യാണ കാര്യമൊക്കെ പറയുകയാണ് രഞ്ജിത. അപ്പോൾ സുമിത്രയുടെ വീട്ടിൽ സിദ്ധാർത്ഥ് പോകുന്നതിൻ്റെ വിഷമത്തിലാണ് എല്ലാവരും. സരസ്വതിയമ്മ എവിടെ പോകുമെന്നറിയാതെ കരയുമ്പോൾ, അമ്മയെ ഞാൻ നോക്കിക്കൊള്ളാമെന്ന് പറയുകയാണ് സുമിത്ര.

പിന്നീട് എല്ലാവരും പുതിയ വീട്ടിലേക്ക് മാറാൻ വേണ്ടി എല്ലാം ഒരുക്കിവയ്ക്കാൻ പോവുകയാണ്. അപ്പോഴാണ് പൂജയെ സുമിത്ര വിളിക്കുന്നത്. നാളെ തന്നെ ഇവിടേയ്ക്ക് വരണമെന്നും, പുതിയ വീട്ടിലേക്ക് താമസം മാറുകയാണെന്നും പറയുകയാണ്. രഞ്ജിതാൻ്റിയോട് സംസാരിച്ച ശേഷം പറയാമെന്ന് പറയുകയാണ് പൂജ. പിന്നീട് ശീതളും സരസ്വതിയമ്മയും സംസാരിക്കുകയാണ്. സച്ചിൻ്റെ കൂടെ പോകാൻ പറയുകയാണ് സരസ്വതിയമ്മ.

നീ നിൻ്റെ അമ്മയെ ഭയന്ന് സച്ചിൻ്റെ കൂടെ പോകാതെ നിൽക്കേണ്ടെന്നു പറയുകയാണ് സരസ്വതിയമ്മ. അപ്പോഴാണ് രഞ്ജിതയും, പങ്കജും അരവിന്ദും പൂജയോട് കല്യാണക്കാര്യം സംസാരിക്കുകയാണ്. അപ്പോഴാണ് പൂജ വന്ന് ഞാൻ അമ്മയുടെ അടുത്ത് പോവുകയാണെന്ന് പറയുന്നത്. ഇത് കേട്ടപ്പോൾ അവർ ഞെട്ടുകയാണ്. പൂജയോട് പോകേണ്ടെന്ന് പറഞ്ഞെങ്കിലും പൂജ പോവണമെന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.