നയനയെ ഒഴിവാവാക്കാൻ ആദർശും ദേവയാനിയും അത് ചെയ്യുമ്പോൾ.!! മുത്തശ്ശനെ കുറിച്ചുള്ള ആ മഹാ രഹസ്യം ഡോക്ടർ വെളിപ്പെടുത്തുന്നു; ദേവയാനിക്ക് എതിരെ ജലജയും.!! Patharamattu Today 11 June 2024
Patharamattu Today 11 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നന്ദു ആ ത്മ ഹത്യയ്ക്ക് ശ്രമിക്കുന്നതായി കനകദുർഗ്ഗ സ്വപ്നം കാണുകയാണ്. ഞെട്ടിയുണർന്ന് ഇങ്ങനെയൊന്നും എൻ്റെ മോൾ ഓർക്കല്ലേ എന്നു പറഞ്ഞ് പുറത്തെത്തിയപ്പോൾ, ഗോവിന്ദൻ വന്ന് എന്താണ് പ്രശ്നമെന്ന് ചോദിക്കുകയാണ്.
നമ്മളുടെ മക്കളുടെ പ്രശ്നങ്ങൾ ഞാൻ കൂടി അറിയട്ടെയെന്ന് പറഞ്ഞപ്പോൾ, കനക ദുർഗ്ഗ നടന്ന കാര്യങ്ങൾ പറയുകയാണ്. ഇത് കേട്ട ഗോവിന്ദൻ ഒരിക്കലും അനിയുമായുള്ള ബന്ധം നടക്കാൻ പാടില്ലെന്നും, അതിനാൽ നന്ദുവിനെ പറഞ്ഞു മനസിലാക്കണമെന്ന് പറയുകയാണ് ഗോവിന്ദൻ. പിന്നീട് കാണുന്നത് അഭിയെയാണ്. നവ്യ കാമുകനെ വിളിക്കുന്നതൊക്കെ കാണാൻ അഭി ക്യാമറ വച്ചിട്ടുണ്ടായിരുന്നു.
അത് നോക്കി നിൽക്കുമ്പോഴാണ് ജലജ വരുന്നത്. അഭിയുമായി പലതും സംസാരിക്കുകയാണ്. പിന്നീട് കാണുന്നത് ആദർശിനെയാണ്. ഒരു ചൂട് കാപ്പി കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നെന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് നയന കാപ്പിയുമായി വരുന്നത്. എന്നിട്ടും നയനയോട് ദേഷ്യത്തിൽ തന്നെയാണ് പെരുമാറുന്നത്. അപ്പോഴാണ് മുത്തശ്ശൻ മുത്തശ്ശിയോട് പലതും പറയുന്നത്. അവിടേയ്ക്ക് ഡോക്ടർ വരികയാണ്.
മുത്തശ്ശൻ്റെ അസുഖം ഭേദമാകുമെന്നാണ് ഡോക്ടർ പറയുന്നത്. ഇത് കേട്ട ജലജയ്ക്ക് ദേഷ്യം വരികയാണ്. പിന്നീട് ഡോക്ടറെ മുത്തശ്ശൻ നയനയെ കുറിച്ച് നല്ല കാര്യങ്ങൾ പറയുകയാണ്. ജലജ ഉടൻ തന്നെ അഭിയോട് പലതും പറയുകയാണ്. മുത്തശ്ശന് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും, നമുക്ക് കിട്ടാനുള്ളതെന്നും കിട്ടില്ലെന്നും പറയുകയാണ് ജലജ. എങ്ങനെയെങ്കിലും ഈ വീട് വിട്ട് പോകണമെന്ന ആഗ്രഹവും നടക്കില്ലെന്ന് പറയുകയാണ് ജലജ. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.