ഇത് സൂപ്പർ വുമൺ.!! മഞ്ജു ചേച്ചിയുടെ പുതിയ അഭ്യാസ മുറ കണ്ടോ.!? കണ്ണ് തള്ളി താരങ്ങളും ആരാധകരും വാക്കുകൾ വൈറൽ.!! Lady Super Star Manju Warrier Workout Photos

Lady Super Star Manju Warrier Workout Photos : സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ചിത്രം വൈറലാകുന്നു. മലയാളികളുടെ ലേഡീസ് സൂപ്പർസ്റ്റാർ ആണ് മഞ്ജുവാര്യർ. സ്ത്രീകൾക്ക് നല്ല ഒരു മോട്ടിവേഷൻ എന്നാണ് മഞ്ജുവിനെ കുറിച്ച് ആരാധകർക്ക് പറയാനുള്ളത്. തന്റെ ജീവിതത്തിലെ പല മോശം ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടും സിനിമാമേഖലയിലേക്ക് വൻ തിരിച്ചുവരവ് നടത്തിയ വ്യക്തിത്വമാണ് മഞ്ജുവിന്റെത്.

സിനിമാ മേഖലയിൽ താരത്തിന്റെ തിരിച്ചുവരവ് വളരെ അപ്രതീക്ഷിതമായിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് നീണ്ട കാലയളവിന് ശേഷം മഞ്ജു വാര്യർ സിനിമാലോകത്തേക്ക് തിരിച്ചെത്തിയത്. അതിനുശേഷം നിരവധി ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലും, ടെലിവിഷൻ സ്ക്രീനുകളിലും, സിനിമ ലോകത്തും ഇപ്പോൾ സജീവമാണ് മഞ്ജു വാര്യർ. തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ മഞ്ജു മടിക്കാറില്ല. പ്രേക്ഷകരോട് വളരെ അടുത്ത് ചേർന്നുനിൽക്കുന്ന സ്വഭാവമാണ് മഞ്ജുവിന്റേത്. യാതൊരുവിധ താരജാഡകളും ഇല്ലാത്ത വ്യക്തി. അതുകൊണ്ടുതന്നെ താരത്തിന് ആരാധകർ ഏറെയാണ്. തനാൽ കഴിയുന്ന വിധത്തിൽ സമൂഹത്തിനായി നിരവധി കാര്യങ്ങളും താരം ചെയ്യാറുണ്ട്.

ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ താരം പങ്കുവെച്ചിരിക്കുന്ന ഒരു പുതിയ ചിത്രമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ലേഡി മമ്മൂട്ടി എന്നും പലരും താരത്തെ വിളിക്കാറുണ്ട്. കൃത്യമായ വർക്ഔട്ടും ഫുഡ് ഹാബിറ്റുകളും ആണ് മഞ്ജുവിനെ ഇന്നും യുവത്വമുള്ള വ്യക്തിയാക്കി നിലനിർത്തുന്നത്.

താരത്തിന്റെ ഒരു ഫ്ലെക്സിബിലിറ്റി വർക്കൗട്ടിന്റെ ചിത്രമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച ചിത്രത്തിന് താഴെയായി താരം കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെ ”Push your self, because no one else is going to do it for you” നിങ്ങൾക്ക് വേണ്ടിയുള്ളത് നിങ്ങൾ തന്നെ ചെയ്യുക അല്ലാതെ മറ്റാരും ചെയ്യുകയില്ല. വളരെ കൃത്യമായ വാക്കുകൾ ആണ് ഇവ. മറ്റുള്ളവർക്ക് നല്ലൊരു ഇൻസ്പിരേഷനും. നീരജ് മാധവ്, രാധികാ വേണുഗോപാൽ, സായി പല്ലവി, അപർണ ദാസ്, ശിവദ , ശരണ്യ മോഹൻ,രമേശ് പിഷാരടി, ഗീതു മോഹൻദാസ് തുടങ്ങി നിരവധി താരങ്ങളാണ് മഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ടും അത്ഭുതപ്പെട്ടു കൊണ്ടും കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.