അങ്ങനെ ഞങ്ങളുടെ വാവ ചോറുണ്ടേ; പട്ടാഴി ദേവി ക്ഷേത്രത്തിൽ കേശു കുട്ടന് ചോറൂണ്, മകന്റെ പുതിയ വിശേഷവുംനായി എന്തുവാ ഇത് കപ്പിൾസ്.!! Lakshmy Sanju Baby Boy Chorunu

Lakshmy Sanju Baby Boy Chorunu : എന്തുവാ ഇത്! എന്ന ഒറ്റ ഡയലോഗിൽ മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത  താര ദമ്പതികളാണ് സഞ്ജുവും ലക്ഷ്മിയും. ടിക് ടോക്ക് വീഡിയോയിലൂടെ മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത  ഇരുവരും ഇന്ന് ബിഗ് സ്ക്രീനിന്റെ ഭാഗമായി മാറുകയും ചെയ്തു കഴിഞ്ഞു. വ്യത്യസ്തമായ വീഡിയോ കണ്ടെന്റുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ  ഇരുവരും ഒന്നിച്ചെത്തുന്ന വീഡിയോയ്ക്ക് മില്യൻ കണക്കിന് പ്രേക്ഷകരാണുള്ളത്. നിരവധി ആരാധകരുള്ള ഇരുവരും  തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിന് ഏറ്റവും പുതിയ വിശേഷമാണ് ആരാധകർക്കായി സഞ്ജുവും ലക്ഷ്മിയും പങ്കുവെച്ചിട്ടുള്ളത്. തങ്ങളുടെ ഇളയ മകൻ നൈതികിന്റെ ചോറൂണിന്റെ വിശേഷങ്ങൾ ആണ് താരദമ്പതികൾ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. പട്ടാഴി ദേവി ക്ഷേത്രത്തിൽ വെച്ച് ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തിരുന്നത്. “അങ്ങനെ ഞങ്ങളുടെ വാവ ചോറുണ്ടേ” എന്ന അടിക്കുറിപ്പിനൊപ്പമാണ് ഇരുവരും ചിത്രങ്ങൾ  പങ്കുവെച്ചത്. 

മകൾ ശ്രേഷ്ഠ അമ്മയുടെ മടിയിലും മകനെ അച്ഛന്റെ മടിയിലും ഇരുത്തി ചോറ് കൊടുക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. അഖിൽ വി ദേവനാണ്   മനോഹരമായ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. പച്ച കളർ ചുരിദാറിൽ അതീവ മനോഹരിയയാണ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പച്ച കളർ ഷർട്ടിലും മുണ്ടിലുമാണ് സഞ്ജുവിന്റെ വേഷം. മകൾ ശ്രേഷ്ഠ പാട്ടുപാവാടയിലും അതീവ സുന്ദരിയായാണ് അനിയന്റെ ചോറുണു ചടങ്ങിന് എത്തിയത്.

നിരവധി സോഷ്യൽ മീഡിയ ആരാധകരാണ് ആശംസകളുമായി രംഗത്തെത്തിയിട്ടുള്ളത്. ലക്ഷ്മിയും  സഞ്ജുവും ചെയ്യുന്ന വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഏതൊരു സീരിയസ് കാര്യത്തേയും കോമഡിയിൽ ഉൾപ്പെടുത്തി അവതരിപ്പിക്കുന്നതാണ് ഇവരുടെ ഹൈലൈറ്റ്. ഗർഭിണിയായിരുന്ന സമയത്തും ലക്ഷ്മി വീഡിയോയുമായി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ആരാധനകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.