മാവ് ഭ്രാന്ത്‌ പിടിച്ചപോലെ പൂവിടാനും നിറയെ മാങ്ങ പിടിക്കാനും…!

പൂക്കാത്ത മാവും ഇനി പൂത്തുലഞ്ഞു കായ്ച്ചു നിക്കും. നമ്മുടെ പറമ്പില്‍ ചില മാവുകൾ കായ് ഫലം താരത്തെ നില്‍ക്കുന്നവയും ഒരു വര്‍ഷം ഇടവിട്ട് കായ് ഫലം തരുന്നവയും ആണെങ്കിൽ ഇനി എല്ലാ കൊല്ലവും നിറയെ കായ് ഫലം തരാന്‍ ഇതാ ഒരു കലക്കൻ വിദ്യ…! ഇങ്ങനെ നല്ല കായ് ഫലം തരാന്‍ എന്തെല്ലാം ചെയ്യണം എന്നു നോക്കിയാലോ… നമ്മൾ യാത്ര ചെയ്യുന്ന സമയങ്ങളില്‍ റോഡരികിലെ മാവുകൾ നിറയെ കായ്ച്ചു നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെ…!അത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?

വേനല്‍ കാലത്ത് ആണ് അധികമായി മാവുകൾ പൂക്കുന്നതും കയാക്കുന്നതും. അതിനു മുന്നോടിയായി ചില പൊടിക്കൈകള്‍ നമുക്ക്‌ ചെയ്യേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്നറിയാൻ വീഡിയോ കാണാം… ഒരു വര്‍ഷം പ്രായമായ മാവിന്‍ തൈകള്‍ കാലവര്‍ഷാരംഭത്തോടെ നട്ടാല്‍ മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് പിടിച്ചു കിട്ടും. കനത്ത മഴക്കാലമെങ്കില്‍ ആഗസ്റ്റ്‌ -സെപ്തംബര്‍ മാസങ്ങളില്‍ തൈ നടാം.

ആഗസ്റ്റ്‌മാസമാണ് തൈകളുണ്ടാക്കാന്‍ അനിയോജ്യം . മുളച്ച് 8-10 ദിവസം പ്രായമായ മൂലകാണ്ഡം(റൂട്ട് സ്റ്റോക്ക് )ത്തിലാണ് ഈ രീതിയുഇല്‍ ഗ്രാഫ്റ്റു ചെയ്യുന്നത് . 4 മാസം പ്രായമായ ഒട്ടു കമ്പ് (സയോണ്‍ മാതൃവൃക്ഷത്തില്‍ നിന്നും തെരഞ്ഞെടുക്കണം ഗ്രാഫ്റ്റിംഗിന് 10 ദിവസം മുമ്പ് ഒട്ടുകമ്പിന്റെ ഇലകള്‍ മുറിച്ചു നീക്കണം . 8 സെ.മീ. ഉയരത്തില്‍ മുറിച്ചു നീക്കിയ സ്റ്റോക്ക് തൈയില്‍ ഒട്ടിക്കുന്നതാണ് കൂടുതല്‍ വിജയകരമായി കാണുന്നത് . 1-2 മാസം പ്രായമുള്ള സ്റ്റോക്ക് തൈയില്‍ ചെയ്യുന്ന സോഫ്റ്റ്‌ വുഡ് ഗ്രാഫ്റ്റിംഗ് രീതിയോ 10-12 മാസം പ്രായമുള്ള സ്റ്റോക്ക് തൈയില്‍ ചെയ്തു വരുന്ന അപ്രോച്ച് ഗ്രാഫ്റ്റിംഗ് രീതിയോ അനുവര്‍ത്തിക്കാം. ഗ്രാഫ്റ്റുകളില്‍, കൊളിറ്റോട്ട്രിക്കം കുമിള്‍ മൂലമുണ്ടാകുന്ന ഡൈ ബാക്ക് –രോഗം 1% ബോര്‍ഡോ മിശ്രിതം തളിച്ച് നിയന്ത്രിക്കാം.

നടീലിനായി നല്ല ഒട്ടുതികള്‍ തെരഞ്ഞെടുക്കുക . നടീലിന് ചതുര രീതിയോ ഷട്ഭുജ രീതിയോ അവുവര്ത്തിക്കാം. ഇടയകലം 9 മീറ്ററോ (120-125 മരങ്ങള്‍ /ഹെക്ടര്‍ ആവശ്യത്തിന് ( പൂണിംഗ് നല്‍കണം) നടീലിന് ഒരു മാസം മുന്പ് ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളെടുക്കുക. കുഴികളില്‍ ചുറ്റുമുള്ള തറ നിരപ്പിനെക്കാളുമുയര്‍ന്നു മേല്മണ്ണും 10 കിലോ കമ്പോസ്റ്റോ , കാലിവളമോ ചേര്‍ത്ത് നിറയ്ക്കുക. തൈകള്‍ പോളിത്തീന്‍ കവറുകളിലുണ്ടായിരുന്ന ആഴത്തില്‍ കുഴിയില്‍ നടണം . വൈകുന്നേരം സമയങ്ങളില്‍ നടുന്നതാണ് നല്ലത് . ഏറെ താഴ്ത്തി നടരുത് . ഒട്ടുസന്ധി മണ്ണിനു മുകളിലാണെന്ന് ഉറപ്പു വരുത്തുക . തൈകള്‍ ഉലയാതിരിക്കാന്‍ നട്ടയുടന്‍ തന്നെ തൈയുടെ അടുത്ത് കുറ്റി നാട്ടി തൈ അതിനോട് ചേര്‍ത്ത് കെട്ടണം . ആവശ്യമെങ്കില്‍ തണല്‍ നല്‍കുക.

ജൈവ രീതിയില്‍ മാവ് കൃഷി ചെയ്യുമ്പോള്‍ , കാലിവളമൊ , കമ്പോസ്റ്റോ 50-100 ഗ്രാം പി .ജി.പി.ആര്‍ മിശ്രിതം 1-മായി ചേര്‍ത്ത് ഒന്നാം വര്‍ഷം മുതല്‍ കൊടുക്കണം. മാവ് വളരുന്നതനുസരിച്ച് വളത്തിന്റെ അളവ് കൂട്ടിക്കൊടുക്കണം .

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.