ഇഴ മുറിയാത്ത ബന്ധം.!! ഏട്ടന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് ഇച്ചാക്ക; അന്നും ഇന്നും ഇനി എന്നും ഇങ്ങനെ തന്നെ.!! Mohanlal And Mammootty Family 35 Years Of Togetherness

Mohanlal And Mammootty Family 35 Years Of Togetherness : മലയാള സിനിമയിലെ താരരാജാക്കന്മാർ ആണല്ലോ മോഹൻലാലും, മമ്മൂട്ടിയും. മലയാളികൾക്ക് മാത്രമല്ല മറ്റ് പല ഇൻഡസ്ട്രികളിൽ ഉള്ള പ്രേക്ഷകർക്കും ഈ താരങ്ങളെ ഏറെ ഇഷ്ടമാണ്. മമ്മൂട്ടിയും മോഹൻലാലും ഉറ്റ സുഹൃത്തക്കളാണ് എന്ന കാര്യം ഓരോ മലയാളികൾക്കും സുപരിചിതമാണ്. ഇരുവരും ഒന്നിച്ച് ഒരേ വേദികളിൽ എത്തുമ്പോൾ ആരാധകരും പ്രേക്ഷകരും ആഘോഷിക്കാറുണ്ട്. ഇപ്പോൾ ഇതാ കുടുബസമേതം പോസ് ചെയ്ത ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

Mohanlal And Mammootty Family 35 Years Of Love

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫ് അലിയുടെ സഹോദരനുമായ ലുലു ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ എം എ അഷ്‌റഫ്‌ അലിയുടെ മകൾ ഫഹിമയുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു താരങ്ങൾ. മോഹൻലാലും സുചിത്രയും മമ്മൂട്ടിയും സുൽഫത്തയും ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്തു നിൽക്കുന്ന ചിത്രങ്ങളായിരുന്നു ആരാധകർ സോഷ്യൽ മീഡിയ വഴി ഏറ്റെടുക്കുന്നത്.

അതുപോലെ തന്നെ 35 വർഷം മുമ്പേയുള്ള മോഹൻലാലിന്റെ വിവാഹ ചിത്രവും ആരാധകർ കമന്റ്‌ സെക്ഷനിൽ പോസ്റ്റ്‌ ചെയ്തിരുന്നു. താരത്തിന്റെ വിവാഹ ദിനത്തിൽ മമ്മൂട്ടിയും സുൽഫത്തയും ഒപ്പം നിൽക്കുന്ന ചിത്രമായിരുന്നു ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂരാണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിരിക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലിജോ ജോസ് പല്ലിശ്ശേരിയുടെ മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. നവാഗതനായ ഡിനോ ഡെന്നിസ് ഒരുക്കുന്ന ബസൂക്കയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. ജിയോ ബാബി ഒരുക്കുന്ന മറ്റൊരു സിനിമയാണ് കാതൽ. പ്രധാന കഥാപാത്രമായി എത്തുന്നത് മമ്മൂട്ടിയാണ്. കൂടാതെ മമ്മൂക്കയുടെ നായികയായി എത്തുന്നത് തമിഴ് സിനിമയുടെ സൂര്യയുടെ ഭാര്യയും ഒരുക്കാലത്ത് നായികയായി അഭിനയിച്ച നടിയായ ജ്യോതിക. എന്തായാലും ആരാധകരും മലയാളി പ്രേഷകരും ഏറെ കാത്തിരിപ്പിലാണ് താരങ്ങളുടെ സിനിമയ്ക്ക് വേണ്ടി.