അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ; അലീന ടീച്ചറുടെ അമ്പാടി ഇനി അമൃതക്ക് സ്വന്തം, പുതിയ വിവാഹ വിശേഷങ്ങൾ വൈറൽ.!! Nikhil Nair Meghna Vincent Happy News

Nikhil Nair Meghna vincent Happy News : ചാനലുകളിൽ ടിആർപി റിപ്പോർട്ട് പ്രകാരം അഞ്ചാം സ്ഥാനത്തുള്ള ചാനലാണ് സൂര്യ ടിവി. സൂര്യ ടിവിയിലെ പരമ്പരകളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. മലയാളത്തിൽ നിരവധി ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്ത പ്രശസ്ത സംവിധായകനാണ് ബൈജു ദേവരാജ്. മാനസപുത്രി, പാരിജാതം, പുനർജന്മം, സരയു, നന്ദനം, മൂന്നുമണി, രാത്രിമഴ, അരുദ്ധതി, ഭദ്ര എന്നീ പ്രേക്ഷക പ്രീതി നേടിയ സീരിയലുകളൊക്കെ സംവിധാനം ചെയ്തത് ബൈജുവാണ്.

ഇപ്പോൾ അദ്ദേഹത്തിൻ്റേതായി മിനിസ്ക്രീനിൽ സംപ്രേക്ഷണത്തിന് ഒരുങ്ങി നിൽക്കുന്ന സീരിയലാണ് ഹൃദയം. സൂര്യ ടിവിയിൽ ഉടൻ തന്നെ സംപ്രേക്ഷണം ചെയ്യാൻ പോകുന്ന പരമ്പരയായ ഹൃദയത്തിൻ്റെ സംപ്രേക്ഷണത്തിനായി കട്ട വെയിറ്റിംങ്ങിലാണ് പ്രേക്ഷകർ. രണ്ടു ദാമ്പത്യ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പരയിൽ നിരവധി താരങ്ങളാണ് ഉള്ളത്. പ്രധാന കഥാപാത്രമായി എത്തുന്നത് അമ്മയറിയാതെ എന്ന സീരിയലിലൂടെ മലയാളികളുടെ മനം കവർന്ന നിഖിൽ നായരും, ചന്ദനമഴ, മിസിസ് ഹിറ്റ്ലർ എന്നീ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ മേഘ്ന വിൻസെൻ്റുമാണ്.

ഇവരെ കൂടാതെ ആരതി സോജനും, വിജയ് ആനന്ദും നായികാനായകന്മാരായി തന്നെയാണ് എത്തുന്നത്. നിഖിലിൻ്റെ ഭാര്യയായ ദേവു എന്ന കഥാപാത്രത്തെയാണ് മേഘ്ന അവതരിപ്പിക്കുന്നത്. രണ്ടു ദമ്പതിമാരുടെ വ്യത്യസ്ത കഥ പറയുന്ന സീരിയലിൽ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവായി നിഖിലും, ഭർത്താവിനെ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയായുമാണ് മേഘ്ന എത്തുന്നത്. എന്നാൽ രണ്ടാമത്തെ ദമ്പതിമാരിൽ ഒരാളായ വിജയി തമിഴ് നടനാണ്.

ആരതിയെ മലയാളികൾക്കെല്ലാം വളരെ സുപരിചിതവുമാണ്. മഞ്ഞുരുകും കാലം, പൂക്കാലം വരവായി തുടങ്ങി നിരവധി സീരിയലുകളിൽ ആരതി മലയാളി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിജയ്ക്കും ആരതിക്കും ഹൃദയം സീരിയലിൽ ഒരു മകളുമുണ്ട്. ഭർത്താവിനെ വെറുക്കുന്ന ഭാര്യയായി, നെഗറ്റീവ് കഥാപാത്രമായാണ് ആരതി ഹൃദയത്തിൽ അഭിനയിക്കുന്നത്. നവംബറിൽ തന്നെ സീരിയൽ സംപ്രേക്ഷണത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.