പൊട്ടിപോകാത്ത സൂപ്പർ പെസഹ അപ്പം ഇങ്ങനെ ഉണ്ടാക്കൂ; നല്ല കനം കുറഞ്ഞ പെസഹ അപ്പം മിനിറ്റുകൾക്കുള്ളിൽ.!! | Pesaha Appam Paal Recipe

Pesaha Appam Paal Recipe : പെസഹാ ദിനത്തോട് അനുബന്ധിച്ച് എല്ലാ വീടുകളിലും തയ്യാറാക്കാറുള്ള ഒരു സ്ഥിരം വിഭവമായിരിക്കും പെസഹാ അപ്പവും, പാലും. എന്നാൽ അവയ്ക്ക് ശരിയായ രീതിയിൽ രുചി ലഭിക്കണമെങ്കിൽ എടുക്കുന്ന ചേരുവകളുടെ അളവിൽ കൃത്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. രുചികരമായ പെസഹാ അപ്പവും പാലും ഉണ്ടാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

പെസഹാ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ ഉഴുന്ന്, ഒരു കപ്പ് തേങ്ങ, ഒരു കപ്പ് അരിപ്പൊടി, ഉപ്പ്, ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം ഇത്രയും ചേരുവകളാണ്. ആദ്യം തന്നെ ഉഴുന്ന് നല്ലതുപോലെ കഴുകി വൃത്തിയാക്കി രണ്ട് മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടു വക്കുക. ശേഷം വെള്ളത്തിൽ നിന്നും ഉഴുന്നെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതേ ജാറിലേക്ക് ചിരകിവച്ച് തേങ്ങ, വെളുത്തുള്ളി, ജീരകം എന്നിവ കൂടി ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക.

അരച്ചുവെച്ച ഉഴുന്നിലേക്ക് തേങ്ങയുടെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം അരിപ്പൊടി കൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് അരച്ചെടുക്കുക. ഈയൊരു കൂട്ടു കൂടി മാവിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ശേഷം ഇഡലിത്തട്ടോ മറ്റോ എടുത്ത് അതിൽ ആവി കയറ്റാനായി വെള്ളം വയ്ക്കുക. ഈയൊരു സമയം കൊണ്ട് തയ്യാറാക്കിവെച്ച മാവ് പ്ലേറ്റുകളിൽ ഒഴിച്ച് സെറ്റാക്കി ആവി കയറ്റി എടുക്കാവുന്നതാണ്.

അപ്പം ആകുന്ന സമയം കൊണ്ട് പാൽ തയ്യാറാക്കാം. ഒരു കപ്പ് അളവിൽ ശർക്കര ഒരു പാനിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പാനിയുടെ രൂപത്തിൽ ആക്കി എടുക്കുക. അതിലേക്ക് തേങ്ങയുടെ രണ്ടാം പാലും അല്പം ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അല്പം വറുത്ത ജീരകത്തിന്റെ പൊടിയും ഏലക്കായ പൊടിച്ചതും ചേർത്ത് പാൽ നല്ലതുപോലെ കുറുക്കുക. അവസാനമായി തേങ്ങയുടെ ഒന്നാം പാൽ കൂടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പെസഹാ അപ്പവും പാലും റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Bincy’s Kitchen

Pesaha Appam Paal Recipe