നാല്പത്തിലും ഇരുപതിന്റെ തിളക്കത്തിൽ രചന നാരായണൻകുട്ടി!! താര സുന്ദരിക്ക് ഗംഭീര പിറന്നാൾ സർപ്രൈസ് ഒരുക്കി ലാലേട്ടനും കൂട്ടരും; നാലാപത്തിനു ഇത്രയും അഴകോ എന്ന് ആരാധകർ.!! Rachana Narayanankutty Birthday Celebration With Mohanlal

Rachana Narayanankutty Birthday Celebration With Mohanlal : നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്തതാരമാണ് രചന നാരായണൻകുട്ടി. നിരവധി ടെലിവിഷൻ ഷോകളിൽ സജീവമായ രചന നല്ലൊരു കുച്ചുപ്പുടി നർത്തകി കൂടിയാണ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് രചന പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

2001 മുതൽ 2003 വരെ ടെലിവിഷൻ മേഖലയിൽ സജീവമായി നിൽക്കുകയും ശേഷം ഒരു ചെറിയ ഇടവേള എടുക്കുകയും പിന്നീട് 2011 മുതൽ ടെലിവിഷൻ മേഖലയിൽ സജീവമായി തുടർന്ന് പോരുകയും ചെയ്യുന്ന വ്യക്തിത്വമാണ് രചന. 2001 ൽ തീർഥാടനം എന്ന ചിത്രത്തിൽ നായികയുടെ സുഹൃത്തായി ചെറിയ വേഷം ചെയ്തു കൊണ്ടാണ് രചന സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ശേഷം ആർ ജെ ആയി തൊഴിൽ നേടുകയും ചെയ്തു ഇവിടെ വെച്ചാണ് വീണ്ടും ടെലിവിഷൻ രംഗത്തേക്ക് താരം കടന്നുവരുന്നത്.

മഴവിൽ മനോരമയിൽ താരം അവതരിപ്പിച്ച കോമഡി ഫെസ്റ്റിവൽ എന്ന കോമഡി ഷോ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സിനിമകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് രചന. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആണ് സമൂഹമാധ്യമങ്ങൾ വൈറൽ അക്കാറു ഉള്ളത്.

ഇപ്പോൾ ഇതാ താരം തന്റെ പിറന്നാളിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. ചിത്രത്തിൽ താരത്തിനോടൊപ്പം പ്രമുഖ താരങ്ങളായ മോഹൻലാൽ, സിദ്ദീഖ്, ഇടവേള ബാബു, ബാബുരാജ്, ശ്വേതാ മേനോൻ,സുധീർ കർമണ, എന്നിവരെ കാണാം. സ്റ്റാർ ബർത്ത് ഡേ എന്ന അടിക്കുറിപ്പിനൊപ്പം കുറച്ചു വാക്കുകൾ കൂടി ചേർത്താണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരുമാണ് ഈ ചിത്രത്തിന് താഴെ ആശംസകൾ രേഖപ്പെടുത്തുന്നത്.