സാന്ത്വനം സീരിയൽ താരങ്ങൾ തമ്മിൽ അടി; കണ്ണനെ പഞ്ഞിക്കിട്ട് അഞ്ജലിയും അപ്പുവും, വീഡിയോ പങ്കുവെച്ച് അച്ചു സുഗന്ത്.!! Santhwanam Of Screen Location Fun Video

Santhwanam Of Screen Location Fun Video : മലയാളി പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ഏഷ്യാനെറ്റിലൂടെയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ടെലിവിഷൻ ടിആർപി റേറ്റിങ്ങുകളിൽ ഏറ്റവും മുൻപന്തിയിലാണ് സാന്ത്വനം. സാന്ത്വനം പരമ്പരക്കായി ഫാൻസ് ഗ്രൂപ്പുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമാണ്. പരമ്പരയിലുള്ള ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതരും പ്രിയങ്കരരുമാണ്. ശിവൻ അഞ്ജലി ജോഡിക്കാണ് ഏറ്റവും അധികം ഫാൻസ് ഗ്രൂപ്പുകൾ ഉള്ളത്.

ശിവൻ അഞ്ജലി എന്നിവരെ കൂടാതെ ഹരി, അപ്പു, ബാലൻ, ശ്രീദേവി, കണ്ണൻ, എന്നിവരാണ് പരമ്പരയിലെ പ്രധാനപ്പെട്ട മറ്റു കഥാപാത്രങ്ങൾ. താരങ്ങളെല്ലാവരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. പരമ്പരയിലെ ഓരോ വ്യത്യസ്തമായ കഥാമൂർത്തങ്ങൾക്ക് വേണ്ടിയും പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഹരിയുടെയും അപ്പുവിന്റെയും മകളായ ദേവൂട്ടിയും പരമ്പരയിലെ പുതിയ കഥാപാത്രമാണ്. ദേവൂട്ടിക്കും ഇപ്പോൾ നിരവധി ആരാധകരുണ്ട്. എന്നാൽ സാന്ത്വനം പരമ്പര അവസാന നിമിഷങ്ങളിലേക്ക് കടക്കുകയാണ് എന്നാണ് പുതിയ വാർത്തകൾ.

അതിനിടയിൽ ഇപ്പോൾ അച്ചു സുഗന്ധ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കുറേക്കാലമായി പരമ്പരയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു അച്ചു. എന്നാൽ ഈ അടുത്ത് വീണ്ടും പരമ്പരയിലേക്ക് തന്നെ തിരിച്ചുവന്നു. പുതിയ ഗെറ്റപ്പിൽ ആണ് താരത്തിന്റെ രംഗപ്രവേശം. പരമ്പരയിൽ കുറച്ചുദിവസമായി സാന്ത്വനം വീട്ടിലെ കലഹങ്ങളാണ് പ്രധാന ഹൈലൈറ്റ്. അതുകൊണ്ടുതന്നെ ഇതിനോട് അനുബന്ധിച്ച ഒരു ക്യാപ്ഷനോടെയാണ് പ്രിയതാരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “സാന്ത്വനം ഓഫ് സ്ക്രീൻ തല്ല്” എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

സാന്ത്വനം പരമ്പരയിലെ എല്ലാവരും ഒരു കുടുംബം പോലെയാണ് പെരുമാറുന്നതും പരസ്പരം സ്നേഹിക്കുന്നതും. അത് അച്ചു പങ്കുവെച്ച വീഡിയോയിൽ നിന്നു തന്നെ മനസ്സിലാക്കാം. സാന്ത്വനം വീട്ടിലെ ദേവൂട്ടിയെ എല്ലാവരും ചേർന്ന് കൊഞ്ചിക്കുന്നതും ലാളിക്കുന്നതും ചോറുവാരി കൊടുക്കുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ അച്ചു മറ്റുള്ളവരുടെ അടുത്ത് തമാശ കലർന്ന ചില കുസൃതികൾ കാണിക്കുന്നതും, അച്ചുവിനെ കളിയാക്കുന്നതും പരിഭവം കലർന്ന രീതിയിൽ തല്ലുന്നതും വീഡിയോയിൽ ഉണ്ട്. പങ്കുവെച്ച ഈ വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ആരാധകരും വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിക്കഴിഞ്ഞു.