അച്ഛന്റെ പാട്ട് കെട്ടുറങ്ങാം; അമ്മയുടെ ഡാൻസിനൊപ്പം കളിക്കാം, ലോലിതൻ – മണ്ഡോദരി കണ്മണിയെ കണ്ടോ.!? Sneha Sreekumar Introducing Baby Boy

Sneha Sreekumar Introducing Baby Boy : മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ള രണ്ട് മുഖങ്ങളാണ് സ്നേഹയുടെയും ശ്രീകുമാറിന്റെയും. കോമഡി സീരിയലുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എല്ലാം ടീവി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നവർ ആണ് ഇരുവരും. ഇവരെ കാണുമ്പോൾ ഒരു പക്ഷെ ഇവരുടെ യഥാർത്ഥ പേരിനെക്കാൾ ഓർമ്മ വരുന്നത് അഭിനയിച്ച കഥാപാത്രങ്ങളെ ആയിരിക്കും. അത്തരത്തിൽ രണ്ട് കഥാപാത്രങ്ങളാണ് മറിമായത്തിലെ മണ്ഡോദരിയും ലോലിതനും.

നിരവധി ടീവി ഷോ കളിലും സീരിയലുകളിലും നിറഞ്ഞു നിന്നവരാണ് എങ്കിലും ഇവർക്ക് കരിയർ ബ്രേക്ക്‌ കൊടുത്ത രണ്ട് കഥാപാത്രങ്ങൾ ഇതാണ്.മഴവിൽ മനോരമയിൽ ആണ് മറിമായം സംപ്രേക്ഷണം ചെയ്തത്. മാറിമായത്തിന്റെ സെറ്റിൽ വെച്ചാണ് സ്നേഹയും ശ്രീകുമാറും പ്രണയത്തിൽ ആകുന്നത്. 2019 ഡിസംബർ 11 നാണു ഇവർ വിവാഹിതരായത്. സ്റ്റേജ് അർടിസ്റ്റ് മാത്രം അല്ല കഥകളി മോഹിനിയാട്ടം കുച്ചുപ്പിടി, ഓട്ടൻതുള്ളൽ തുടങ്ങിയ കലാരൂപങ്ങളിൽ 15 വർഷത്തെ പരിശീലനം ലഭിച്ച ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ് സ്നേഹ.

Sneha Sreekumar Introducing Baby

മമ്മൂട്ടി ദ ബെസ്റ്റ് ആക്ടർ എന്ന ടീവി റിയാലിറ്റി ഷോയിൽ മത്സരാർഥിയായി എത്തിയ ശ്രീകുമാർ. പിന്നീട് നിരവധി ടീവി ഷോ കളിൽ അഭിനയിച്ചു. ചില സിനിമകളിലും ശ്രീകുമാർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്റെ സൂപ്പർ ഹിറ്റ്‌ ചിത്രമായ മെമ്മറീസിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സൈക്കോ കില്ലറായ വില്ലനായാണ് ശ്രീകുമാർ അഭിനയിച്ചത്. ചക്കപ്പഴം, ഉപ്പും മുളകും തുടങ്ങി ഇപ്പോൾ വിജയകരമായി സംപ്രേക്ഷണം ചെയ്യപ്പെടുന്ന രണ്ട് കോമഡി സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീകുമാർ ആണ്. ഇരുവർക്കും സ്നേഹ ശ്രീകുമാർ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ട്.

തങ്ങളുടെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും പങ്ക് വെയ്ക്കാറുള്ളത്. സ്നേഹ ഗർഭിണിയായ വിവരവും ചാനലിലൂടെ താരങ്ങൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞു വാവയെ ആരാധകരെ ചാനലിലൂടെ തന്നെ കാണിച്ചിരിക്കുകയാണ്. ജൂൺ 1 നാണു കുഞ്ഞു ജനിച്ചത് ആൺകുട്ടിയാണ്. ഇനി കുറച്ചു നാൾ കൂടി കഴിഞ്ഞാൽ വീഡിയോയ്ക്ക് ഇൻട്രോ പറയാൻ ആൾ ആയി എന്നാണ് സ്നേഹ പറയുന്നത്.ഡെലിവറിക്ക് രണ്ട് മൂന്നു ദിവസം മുൻപ് ഇവരുടെ ഒരു മ്യൂസിക് വീഡിയോയും വൈറൽ ആയിട്ടുണ്ടായിരുന്നു.