വേർപാടിന്റെ കയ്‌പേറിയ ഓർമ്മകൾ; സുകുമാരന്റെ ഓർമ്മ ദിനത്തിൽ കണ്ണീരോടെ മല്ലികാമ പറഞ്ഞത് കേട്ടോ.!? അമ്മയെ ചേർത്ത് പിടിച്ച് ഇന്ദ്രനും പൃഥ്‌വിയും.!! Sukumaran 26 Years Of Rmembrance Post By Mallika Sukumaran And Sons

Sukumaran 26 Years Of Rmembrance Post By Mallika Sukumaran And Sons : മലയാള സിനിമ ചരിത്രത്തിൽ ഇന്നും തെളിഞ്ഞു നിൽക്കുന്ന താരമാണ് സുകുമാരൻ. കർക്കശക്കാരനായ കുടുംബനാഥനായും അല്പമൊന്ന് റിബൽ ആയ ചെറുപ്പക്കാരനായുമെല്ലാം വില്ലൻ വേഷങ്ങളിലും നായക വേഷങ്ങളിലും മികച്ച അഭിനയ മുഹൂർത്തങ്ങൾ മലയാളിക്ക് നൽകിയ അനശ്വര കലാകാരൻ. 250 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ ആദ്യത്തെ ഭരത് അവാർഡ്, സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

അധ്യാപകനായിരുന്ന സുകുമാരൻ ഒട്ടും പ്രതീക്ഷിക്കാതെയാണ് സിനിമ ലോകത്തേക്ക് കടന്ന് വന്നത്. എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യം എന്ന ചിത്രത്തിലൂടെയാണ് സുകുമാരൻ സിനിമയിലേക്ക് കടന്ന് വന്നത്. പിന്നീട് ശംഘുപുഷ്പം എന്ന ചിത്രത്തിൽ പ്രധാന വേഷവും ചെയ്തു. ഇതോടെ അന്നത്തെ മുൻനിര നായകന്മാരുടെ നിരയിലേക്ക് അദ്ദേഹം എത്തിച്ചേരുക ആയിരുന്നു. അനേകം ചിത്രങ്ങൾ ചെയ്തു തീർത്തു എങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു സുകുമാരന്റെ വിയോഗം.

Sukumaran 26 Years Of Rmembrance Post By Mallika Sukumaran And Sons Malayalam

അകാലത്തിൽ ഈ ലോകം വിട്ട് പോയെങ്കിലും തന്നെക്കാളേറെ സിനിമയെ സ്നേഹിക്കുന്ന രണ്ട് മക്കളെ മലയാള സിനിമാ ലോകത്തിനു സമ്മാനിച്ചായിരുന്നു താരം വിട പറഞ്ഞത്. ഭാര്യ മല്ലികയും മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ സജീവ സാനിധ്യമാണ്. പാൻ ഇന്ത്യൻ മൂവീസ് വിതരണം ചെയ്യുന്ന സിനിമകൾ പ്രൊഡ്യൂസ് ചെയുന്ന ഒരു പ്രൊഡക്ഷൻ ഹൗസിന്റെ ഉടമ കൂടിയാണ് പൃഥ്വി. അമ്മവേഷങ്ങളിലും കോമഡി വേഷങ്ങളിലുമെല്ലാം മികച്ച അഭിനയം കാഴ്ച വെയ്ക്കുന്ന താരമാണ് മല്ലിക സുകുമാരനും.

സുകുമാരന്റെ ഓർമ്മകളിൽ ജീവിക്കുമ്പോഴും സ്വന്തമായി അധ്വാനിച്ചു തനിച്ചു തന്നെ ജീവിക്കുന്ന ഒരു താരമാണ് മല്ലിക സുകുമാരൻ. 1997 ജൂൺ 6 നായിരുന്നു സുകുമാരന്റെ വിയോഗം. പ്രിയപ്പെട്ടവന്റെ ഓർമ്മ ദിനത്തിൽ ഇൻസ്റ്റാഗ്രാമിലൂടെ സുകുമാരന്റെ ചിത്രവും ഒരു കുറിപ്പും പങ്ക് വെച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ. എല്ലായിപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടെന്നും. തന്നെയും മക്കളെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പാതയിലേക്ക് നയിക്കുന്നത് അദ്ദേഹത്തിന്റെ സാനിധ്യമാണെന്നുമാണ് മല്ലിക പറയുന്നത്.