പാവങ്ങളുടെ ദൈവപുത്രൻ; വീഡിയോക്ക് ചിലവാക്കിയ ക്യാഷ് ഉണ്ടേൽ 3 മിനികൂപ്പർ വാങ്ങിക്കാം, എന്നിട്ടും പട്ടി ഷോ എന്നാണ് പലരും പറയുന്നത്.!! Youtuber Nick Vlogs Made A Poor Tea Maker Into Millionaire

Youtuber Nick Vlogs Made A Poor Tea Maker Into Millionaire : യൂട്യൂബിലൂടെ നിരവധി ആളുകൾ പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയിട്ടുണ്ട്. പല വ്ലോഗേഴ്സും ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നവരാണ്. തങ്ങൾ ചെയ്യുന്ന വീഡിയോ കണ്ടന്റുകളിലൂടെയാണ് ഇവർ പ്രേക്ഷകശ്രദ്ധ നേടുന്നത്. അതുപോലെ യൂട്യൂബിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് നിക്ക് വ്ലോഗർ.

നിർധനരായ പല ആളുകളുടെയും ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കുന്ന നിക്ക് വ്ലോഗറെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്. താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഈയടുത്താണ് ചായക്കടക്കാരൻ ആയ ശിവരാമേട്ടന് തന്റെ കട പുതുക്കി പണിഞ്ഞു നൽകിയത്. ഒരു ചെറിയ പുതുക്കി പണിയല്ല ഒരു സർപ്രൈസ് പുതുക്കി പണിയലാണ് നിക്ക് വ്ലോഗർ നടത്തിയത്. ചായക്കടക്കാരൻ ആയ ശിവരാമേട്ടനെ തനിക്കൊരു പാഴ്സൽ കൊണ്ടുവരാനായി നിക്ക് വ്ലോഗർ ഗോവയിലേക്ക് കൊണ്ടുപോകുന്നു.

Nick Vlogs Made A oor Tea Maker Into Millionaire

ശിവരാമേട്ടന്റെ എല്ലാ യാത്ര ചെലവും വഹിക്കുന്നത് നമ്മുടെ വ്ലോഗർ തന്നെയാണ്. തനിക്കൊരു പാഴ്സൽ കൊണ്ടുവരാമോ എന്ന് വ്ലോഗർ ചോദിക്കുമ്പോൾ സന്തോഷ പൂർവ്വമാണ് ശിവരാമേട്ടൻ സമ്മതം മൂളുന്നത്. എന്നാൽ ഗോവയിൽ പോയി പാഴ്സലുമായി നാട്ടിലെത്തുമ്പോൾ തന്നെ കാത്ത് ഇത്രയും വലിയ ഒരു സർപ്രൈസ് ആകും ഉണ്ടാവുക എന്നാൽ ശിവരാമേട്ടൻ പോലും കരുതിയിട്ടുണ്ടാവില്ല.

ശിവരാമേട്ടന്റെ പുതിയ കടയുടെ ഉദ്ഘാടനം ആഡംബര പൂർവ്വം തന്നെ ആയിരുന്നു വ്ലോഗർ ഒരുക്കി വെച്ചിരുന്നത്. ഗോവയിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം ശരിക്കും അമ്പരന്നു പോയി എന്ന് വേണം പറയാൻ. ഈ കാഴ്ചകൾ എല്ലാം വ്ലോഗ് ആയി കാഴ്ച്ചക്കാരുടെ മുന്നിലെത്തിയപ്പോൾ നമ്മുടെ നിക്ക് വ്ലോഗർ ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി മാറുകയും ചെയ്തു.നിക്കി സ്റ്റാൻലി ലോബോ എന്നാണ് നമ്മുടെ വ്ലോഗറുടെ യഥാർഥ പേര്. അമ്പതിനായിരം സബ്സ്ക്രൈബേഴ്സ് ആയപ്പോൾ മുതൽ ഇത്തരം വലിയ പ്രോജക്ടുകൾ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടെന്നും പക്ഷെ ഫണ്ടില്ലായിരുന്നു എന്നും ആദ്യമൊക്കെ വർക്ക് ചെയ്ത് കിട്ടിയ പണം വെച്ചാണ് ചെയ്തത് എന്നും ഈയടുത്ത് കഴിഞ്ഞ ഒരു ഇന്റർവ്യൂവിൽ താരം പറഞ്ഞിരുന്നു.