നടി മീന പഴയ ജീവിതത്തിലേക്ക്!! ഷൂട്ടിങ് തിരക്കുകളും ആഘോഷങ്ങളുമായി സന്തോഷത്തിൽ പ്രിയനടി; കാലങ്ങൾക്ക് ശേഷം മീന ചിരിച്ച് കണ്ട സന്തോഷത്തിൽ ആരാധകർ… | Actress Meena Sagar New Video Viral Malayalam
Actress Meena Sagar New Video Viral Malayalam : നടി മീന തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരമാണ്. മലയാള സിനിമ ഇൻഡസ്ട്രിയിൽ തന്റെതായൊരിടം കണ്ടെത്തിയ നടിയാണ് മീന. താരം തന്റെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗ ശേഷം സമൂഹ മാധ്യമങ്ങളിൽ നിന്ന് കുറച്ചു കാലം അകലം പാലിച്ചിരിരുന്നു.
ഇപ്പോൾ താരത്തിന്റേതായി ശ്രദ്ധ നേടുന്നത് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ റീൽ വീഡിയോ ആണ്. ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ട്രൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട ഗാനത്തിനൊപ്പം ചുവടുവെക്കുന്ന മീനയെ ആണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. ‘മാല ടം ടം’ എന്ന ഗാനത്തിന് ഒപ്പമാണ് മീനയും സുഹൃത്ത് സംഘ്വി കാവ്യാ രമേഷും ചുവട് വെച്ചത്. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം നിരവധി ലൈക്കുകളും കമന്റുകളുമായി ആരാധകർ എത്തി.

മലയാളികളുടെ പ്രിയ നടി ചെയ്ത വേഷങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നതാണ്. ഭർത്താവ് വിദ്യാസാഗർ ഓർമയായതോടെ താരം ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിൽ ആയിരുന്നു. ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്നാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗം. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നിന്നും വിട്ടുനിന്ന മീന ഇപ്പോൾ പതിയെ ആക്റ്റീവ് ആവുകയാണ്. മീനയുടെ നൃത്ത ചുവടുകൾക്ക് പണ്ട് മുതൽ തന്നെ വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു.
ദുഃഖത്തിൽ ഒരിക്കൽ പോലും തനിച്ചാക്കാതെയാണ് ഒരു[പിടി നല്ല സുഹൃത്തുക്കൾ താരത്തെ കൊണ്ടു നടക്കുന്നത്. കരുതലോടെ തന്നെ ചേർത്തു നിർത്തി സമാധാനിപ്പിക്കുകയാണ് താരത്തിന്റെ സുഹൃത്തുക്കൾ. ബാലതാരമായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച മീന പിന്നീട് മികച്ച നടിയായി മാറുകയായിരുന്നു. തമിഴ് സൂപ്പർ സ്റ്റാർ രജനിക്കൊപ്പം ബാലതാരമായി എത്തിയ മീന പിന്നീട് അദ്ദേഹത്തിനൊപ്പം നായികയായും അഭിനയം കാഴ്ചവച്ചു. തൊണ്ണൂറുകളിലെ മികച്ച നടിമാരിൽ ഒരാൾ ആയിയിരുന്ന മീന രജനികാന്തിനെ കൂടാതെ കമൽഹാസൻ, വിജയകാന്ത്, സത്യരാജ്, ശരത്കുമാർ, പ്രഭു തുടങ്ങി നിരവധി മുൻ നിര താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.