മകളുടെ ആദ്യത്തെ വിഷു അടിപൊളിയാക്കി മൃദുല വിജയ്!! കണിക്കൊന്ന പൂക്കളുമായി കസവു ഉടുപ്പിൽ വിഷു പുലരി വരവേറ്റ് ധ്വനി മോളും അമ്മയും; ഓർമക്കായി കിടിലൻ ഫോട്ടോഷൂട്ടും വൈറൽ… | Actress Mridhula Vijai First Vishu With Babay Dwanikrishna Viral Entertainment News Malayalam

Actress Mridhula Vijai First Vishu With Babay Dwanikrishna Viral Entertainment News Malayalam : മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒന്നാണ് മൃദുല വിജയ്. താരം നായികയായി അരങ്ങേറ്റം കുറിച്ചത് കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെ ഏഷ്യാനെറ്റിൽ ആണ്. ഇപ്പോൾ താരത്തിന് നിരവധി ആരാധകരാണ് സമൂഹ മാധ്യമങ്ങളിലും ഉള്ളത്. താരത്തിന്റെ ഭർത്താവും സീരിയൽ മേഖലയിൽ നിന്നു തന്നെയുള്ള ആളാണ്.

യുവ കൃഷ്ണ ആണ് മൃദുലയുടെ ഭർത്താവ്. താരം തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും കൂടാതെ യൂട്യൂബ് ചാനലിലൂടെയും നിരന്തരം തന്റെ ആരാധകരുമായി വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ വിഷു സ്പെഷ്യൽ റീൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ. താരം വിഷുദിനത്തിൽ പങ്കുവെച്ച പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ വീഡിയോയാണ്. വിഷുവിനെ വരവേറ്റുകൊണ്ട് കൊന്നപ്പൂക്കളും സെറ്റ് സാരിയുമെടുത്ത് വളരെ മനോഹരമായി അണിഞ്ഞൊരുങ്ങിയ താരത്തെ വീഡിയോയിൽ കാണാൻ സാധിക്കും. ഈ റീൽ വീഡിയോയിൽ താരം ധരിച്ചിരിക്കുന്നത് ചുവപ്പ് കരയോട് കൂടിയ സെറ്റ് സാരിയാണ്. കൂടാതെ മൃദുലയുടെ കയ്യിൽ ഒരു പിടി കൊന്ന പൂക്കളും കാണാം. ഈ വീഡിയോയ്ക്ക് അതിലേറെ മനോഹരമാക്കി ഒരുങ്ങി എത്തിയിരിക്കുകയാണ് മൃദുലയുടെ മകൾ ധ്വനി. കസവ് ഉടുപ്പണിഞ്ഞ് സുന്ദരിയായാണ് ധ്വനി തന്റെ ആദ്യ വിഷുവിന് എത്തിയത്.

വീഡിയോയ്ക്ക് താഴെ മൃദുല കുറിച്ചത് ഇങ്ങനെയാണ് “ഹാപ്പി വിഷു ഫ്രം അവർ മൃദുവാ ആൻഡ് അവർ മുത്തുമണി”. നിരവധി ആരാധകരാണ് താരം പങ്കുവെച്ച് ഈ വീഡിയോയ്ക്ക് ചുവടെ വിഷു ആശംസകളുമായി എത്തിയത്. “ഹാപ്പി വിഷു സുന്ദരി വാവേ, ഫന്റാസ്റ്റിക് ഫസ്റ്റ് വിഷു അവർ സ്വീറ്റ് വാവേ” എന്നിങ്ങനെയാണ് കമന്റുകൾ. താരത്തിന്റെ വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്.

Rate this post