വാടാമല്ലി സാരിയിൽ അതി സുന്ദരിയായി സ്നേഹ!! നിറവയറിൽ മുത്തമിട്ട് ശ്രീകുമാർ; താര നിബിഢമായി നടി സ്നേഹ ശ്രീകുമാറിന്റെ വളക്കാപ്പ് ചടങ്ങ്… | Actress Sneha Sreekumar Valakappu Ceremony Viral Malayalam

Actress Sneha Sreekumar Valakappu Ceremony Viral Malayalam : പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരമാണ് സ്നേഹ ശ്രീകുമാർ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന കോമഡി പരമ്പരയായ മറിമായത്തിലൂടെയാണ് സ്നേഹ ശ്രീകുമാർ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്നുവരുന്നത്. ഓരോ വാക്കു പറയുമ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ട് അല്ലാതെ സ്നേഹ സംസാരിക്കുന്നത് പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ല.

സ്നേഹയുടെ ഈ ചിരി തന്നെയാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. സ്നേഹയുടെ ഭർത്താവ് ശ്രീകുമാറും ഒരു അഭിനേതാവാണ്. മഴവിൽ മനോരമ സംരക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലാണ് ശ്രീകുമാർ അഭിനയിക്കുന്നത്. ഇരുവരുടെയും ഈ താര ജോഡി ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹവും ഇപ്പോൾ സ്നേഹ ഗർഭിണി ആയിരിക്കുന്നതും പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വലിയ വിശേഷങ്ങൾ ആയിരുന്നു.

ഇവരുടെ കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പ്രേക്ഷകരിലേക്ക് എത്താറുണ്ട്. സ്നേഹ ഗർഭിണി ആയത് മുതൽ എല്ലാ വിശേഷങ്ങളും പ്രേക്ഷകർ അറിഞ്ഞിരുന്നു. യാദൃശ്ചികമായി ഉണ്ടായ ഈ സന്തോഷത്തെക്കുറിച്ചും സ്നേഹ ആരാധകരോട് തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ സ്നേഹയുടെ വളകാപ്പു ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇതിനു മുൻപ് സ്നേഹയുടെ ബേബി ഷവർ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സാരിയും അതിനു ചേരുന്ന ആഭരണങ്ങളും അണിഞ്ഞ സ്നേഹ ചടങ്ങിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. താരത്തിന്റെ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ചടങ്ങിന്റെ ഓരോ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയതാരമായ സുരഭിയും ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. സ്നേഹയോടൊപ്പം ഉള്ള താരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Rate this post