അഡീനിയം റൂട്ട് ട്രെയിനിങ് രീതി…!!

അഡീനിയം റൂട്ട് ട്രെയിനിങ് രീതി…!! പല നിറങ്ങളിലായി ഏകദേശം വർഷം മുഴുവനും പൂക്കൾ വിരിയുന്ന ഒരു അലങ്കാര സസ്യയിനമാണ്‌ അഡീനിയം. കൂടാതെ ഇവയെ പെട്ടെന്നുതന്നെ ബോൺസായ് രൂപത്തിലാക്കി മാറ്റുന്നതിനും കഴിയും. വിത്തുകൾ വഴിയോ ചെടികളിൽ ഗ്രാഫ്റ്റിംഗ് രീതി വഴിയോ ഉത്പാദിപ്പികുന്ന ചെടികളാണ്‌ സാധാരണയായി നടീൽവസ്തുവായി ഉപയോഗിക്കുക.

അഡീനിയത്തിൽ പൂക്കൾ ഉണ്ടാകുമ്പോൾ അവയിൽ സ്വാഭാവിക പരാഗണം വഴി ഉത്പാദിപ്പിക്കപ്പെടുന്ന കാളക്കൊമ്പിന്റെ ആകൃതിയിലുള്ള കായ്കളിൽ നിന്നും പാകമാകുമ്പോൾ വിത്തുകൾ ശേഖരിക്കുന്നു. അങ്ങനെയുള്ള വിത്തുകൾ വഴി മുളപ്പിച്ചെടുക്കുന്ന സസ്യങ്ങൾക്ക് മാതൃ സസ്യത്തിന്റെ സ്വാഭാവിക ഗുണങ്ങൾ ചിലപ്പോൾ കാണാറില്ല. അത്തരം സസ്യങ്ങളിൽ ‘സ്റ്റോൺ ഗ്രാഫ്റ്റ്’ വഴി പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.

ചട്ടികളിലോ നിലത്തോ നടാൻ പറ്റിയ ഒരു സസ്യമാണിത്. ഏകദേശം പത്ത് ഇഞ്ച് വരെ വലിപ്പമുള്ള ചട്ടികളിലാണ്‌ സാധരണയായി അഡീനിയം വളർത്തുന്നതിനായി ഉപയോഗിക്കുന്നത്. ആറ്റുമണൽ, ചുവന്ന മണ്ണ് എന്നിവ 2:1 എന്ന അനുപാതത്തിൽ തയ്യാറാക്കുന്ന മിശ്രിതത്തിൽ അടിവളമായി 50ഗ്രാം സ്റ്റെറാമീൽ ചേർക്കുന്നു. വിത്തുവഴിയോ ഗ്രാഫ്റ്റിംഗ് വഴിയോ വളർത്തിയെടുക്കുന്ന ചെടികളുടെ ഗോളാകൃതിയിലുള്ള താഴ്ഭാഗം മിശ്രിതത്തിന്‌ മുകളിൽ കാണുന്ന വിധമാണ്‌ നടുന്നത്. ചട്ടികളിൽ നട്ട ചെടി തുടർവളർച്ച കാണിച്ചാൽ 6-7 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്തേയ്ക്ക് മാറ്റി സ്ഥാപിക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Melethil Home garden

Comments are closed.