
താര കുടുംബത്തിൽ തീരാ നഷ്ട്ടം!! തല അജിത്തിന്റെ അച്ഛൻ അന്തരിച്ചു; അന്ത്യാഞ്ജലി അർപ്പിച്ച് സിനിമ ലോകം… | Ajith Kumar Father Passed Away Malayalam
Ajith Kumar Father Passed Away Malayalam : അഭിനയ മികവ് കൊണ്ടും വ്യത്യസ്തമായ ജീവിത ശൈലി കൊണ്ടുമെല്ലാം ആരാധകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് അജിത്. ആരാധകർ സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന അജിത്തിന്റെ കുടുംബത്തിൽ നിന്ന് ഒരു ദുഃഖ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടിരിക്കുന്നു. പക്ഷാഘാതത്തെ തുടർന്ന് കുറച്ചു കാലങ്ങളായി ചികത്സയിലായിരുന്നു അദ്ദേഹം. 85 വയസ്സായിരുന്നു പ്രായം.പ്രായാധിക്യം മൂലം നിരവധി ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ വേട്ടയാടിയിരുന്നു.
പാലക്കാട് ആണ് ജന്മദേശം. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. മോഹിനിയാണ് ഭാര്യ അജിത്തിനെകൂടാതെ അനൂപ് കുമാർ അനിൽ കുമാർ എന്നിങ്ങനെ രണ്ട് മക്കൾ കൂടിയാണ് അദ്ദേഹത്തിനുള്ളത്. വസന്ത് നഗറിൽ ആണ് അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടക്കുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന തുനിവ് എന്ന ചിത്രം പുറത്തിറങ്ങാൻ ഇരിക്കവെയാണ് പിതാവിന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചിരിക്കുന്നത്. തമിഴ് ഇൻഡസ്ട്രിയിൽ ആണ് കൂടുതൽ പ്രവർത്തിക്കുന്നതെങ്കിലും കേരളത്തിലും അനേകം ആരാധകരുള്ള താരമാണ് അജിത്.

അതിന് പല കാരണങ്ങളും ഉണ്ട്. ഒന്നാമത്തെ കാരണം അദ്ദേഹത്തിന്റെ ലളിതമായ ജീവിത രീതിയും സ്റ്റൈലും ഒക്കെയാണ് രണ്ടാമത്തേത് മലയാളത്തിന്റെ പ്രിയ നടി ശാലിനിയെ ആണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് എന്നത് തന്നെയാണ്. ബാലതാരമായി സിനിമയിൽ എത്തിയ ശാലിനിയെ ഇന്നും പ്രേക്ഷകർ പണ്ട് അഭിനയിച്ച മാമാട്ടികുട്ടി ആയാണ് ഓർമിക്കുന്നത്. മലയാളത്തിലും തമിഴിലും ഒരേ പോലെ തിളങ്ങി നിന്ന സമയത്താണ് ശാലിനി അജിത്തുമായി പ്രണയത്തിൽ ആയതും വിവാഹം കഴിച്ചതുമെല്ലാം. എന്നാൽ വിവാഹത്തോടെ താരം പൂർണ്ണമായും സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.
നിറസാന്നിധ്യമെന്ന് തന്നെ പറയാമെങ്കിലും വളരെ ചുരുക്കം സിനിമകൾ ആണ് അജിത്തും ചെയ്യുന്നത്. എന്നാൽ ചെയ്യുന്നതൊക്കെയോ വലിയ ഹിറ്റുകളും.എച് വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് എന്ന ചിത്രം പൊങ്കലിനാണ് റിലീസ് ആകുന്നത്. മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അജിത് തുനിവ് ഷൂട്ടിങ് അവസാനിച്ച ശേഷം ക്രൂവിനോടൊപ്പം കാശ്മീരിലേക്ക് റോഡ് ട്രിപ്പ് നടത്തിയിരുന്നു. മഞ്ജു വാര്യർ ഉൾപ്പെടെ ട്രിപ്പിനു പങ്കെടുക്കുകയും ചെയ്തു. അതിനു ശേഷം കുടുംബവുമൊന്നിച്ചു ദുബായിലേക്ക് വെക്കേഷൻ ആഘോഷിക്കാൻ പോയ താരത്തിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.