അൾസർ ഉണ്ടോ…? എങ്കിൽ ഒട്ടും പേടിക്കേണ്ട വീട്ടിൽ നിന്നും തന്നെ പരിഹാരം…

ഇന്ന് ഏറ്റവുമധികം പേര്‍ പറഞ്ഞുകേള്‍ക്കുന്ന ഒരസുഖമാണ് അള്‍സര്‍. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്.കുടലിനെ മാത്രമല്ല, ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം. എങ്കിലും പൊതുവെ കുടലിനെ തന്നെയാണ് ബാധിക്കാറ്.

നേരത്തും കാലത്തും ഭക്ഷണം കഴിക്കാതെ കറങ്ങി നടക്കുന്ന ആണ്‍മക്കളെ അമ്മമാര്‍ ഓര്‍മിപ്പിക്കാറുണ്ട്. ‘സമയത്തിന് വല്ലതും കഴിച്ചോ. അള്‍സര്‍ പിടികൂടെണ്ട എന്ന്.’ ഭക്ഷണക്രമത്തിലെ വ്യതിയാനം മാത്രമല്ല എച്ച്. പൈലോറി ബാക്ടീരിയയുടെ പ്രവര്‍ത്തനവും രോഗ ഹേതുവാകുന്നു. ഉദരത്തില്‍ കാണുന്ന പ്രശ്‌നം മാത്രമല്ല അള്‍സര്‍. ശരീരത്തിന്റെ ഏതു ഭാഗത്തുണ്ടാകുന്ന വ്രണവും അള്‍സറാണ്. വയറുസംബന്ധമായി ഉണ്ടാകുന്ന അള്‍സറിന് പെപ്റ്റിക് അള്‍സര്‍ എന്നാണ് പൊതുവേ പറയുന്നത്.

വയറുവേദനയും എരിച്ചിലും മുന്നറിയിപ്പായെത്തുന്ന ഈ രോഗം പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഉയര്‍ന്ന മാനസികസമ്മര്‍ദ്ദം, മദ്യപാനം, പുകവലി തുടങ്ങിയവ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ കൂടുതലാണെന്നതാണ് ഇതിനു കാരണം. ഗുളികയ്‌ക്കൊപ്പം വെള്ളം കുടിക്കാന്‍ പിശുക്കു കാണിക്കുന്നവര്‍ ജാഗ്രതെ. മരുന്നുകഴിക്കുമ്പോള്‍ കാണിക്കുന്ന അശ്രദ്ധയും അള്‍സറിനു കാരണമാകാറുണ്ട്. ഗുളിക ഇറങ്ങിപ്പോകാന്‍ മാത്രം വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കുക.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.