കല്യാണത്തിന്റെ പടി വാതിൽക്കൽ ക്യാൻസർ വില്ലനായി!! ഇനി ഒരു വിവാഹ ജീവിതം സാധ്യമല്ല; ഈ രോഗത്തിൽ നിന്നും മുക്തയാകാൻ സാധിക്കില്ല… | Cancer Survivor Steffy Thomas Wedding Photoshoot Viral Malayalam

Cancer Survivor Steffy Thomas Wedding Photoshoot Viral Malayalam: കാൻസർ എന്ന മാരക രോഗത്തോട് പൊരുതുന്ന പെൺകുട്ടിയാണ് കോട്ടയം കറുകച്ചാൽ സ്വദേശിനിയായ സ്റ്റെഫി തോമസ്. സ്റ്റെഫി തനിക്ക് കാൻസർ ആണെന്ന് ആദ്യം തിരിച്ചറിയുന്നത് 2014- ലാണ്. സ്റ്റെഫിക്ക് 23 വയസ് പ്രായം ഉള്ളപ്പോൾ ആണ് രോഗ വിവരം തിരിച്ചറിഞ്ഞത്. അണ്ഡാശയത്തിലുണ്ടായ അണു ബാധയെ തുടർന്ന് സ്റ്റെഫിയുടെ ഗർഭപാത്രം നീക്കം ചെയ്തു. പിന്നീട് സ്റ്റെഫി പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ദുബായിൽ വർക്ക് ചെയ്യാനും തുടങ്ങി.

അതേസമയം വീട്ടിൽ വിവാഹാലോചനകളും നടക്കുന്നുണ്ടായിരുന്നു. കാൻസർ വീണ്ടും സ്റ്റെഫിയെ തേടിയെത്തി. അതേ തുടർന്ന് സ്റ്റെഫി വിവാഹത്തിന്റെ പടിവാതിൽക്കലിൽ നിന്ന് ആശുപത്രി മുറിയിലേക്ക് വീണ്ടും എത്തിച്ചേർന്നു. ഇനിയൊരിക്കലും രോഗം പൂർണമായും ഭേദമാകില്ലെന്ന സത്യം സ്റ്റെഫി തിരിച്ചറിഞ്ഞു. അതോടൊപ്പം വിവാഹം എന്ന സ്വപ്നവും സ്റ്റെഫി ഉപേക്ഷികുകയായിരുന്നു. തുടർന്ന് ചെയ്ത കീമോതെറാപ്പികൾ സ്റ്റെഫിയുടെ രൂപത്തിൽ വലിയ മാറ്റങ്ങൾവരുത്തുകയായിരുന്നു. മുടി പൂർണമായും നഷ്ടപ്പെട്ടു. ഇതിനിടയിലാണ് അടുത്ത സുഹൃത്തിന്റെ വിവാഹം ചടങ്ങിൽ വെച്ച് ഫോട്ടോഗ്രാഫറായ ബിനുവിനെ പരിചയപ്പെട്ടത്.

സ്റ്റെഫിയോട് സംസാരിച്ച ബിനു തീം ബെയ്സ്ഡ് ഫോട്ടോഷൂട്ടിന്റെ ഭാഗം ആവനൊരുങ്ങിയത്. വധുവായി ഒരുങ്ങണം എന്ന ആഗ്രഹം സ്റ്റെഫി ബിനുവിനോട് പറഞ്ഞതോടെ. അതിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. എന്നാൽ കോവിഡും ലോക്ക്ഡൗണും കാരണത്താൽ ഫോട്ടോഷൂട്ട് ഈ കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവല്ല ചരൽക്കുന്നിൽ വെച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്. അനീസ് അൻസാരിയാണ് സ്റ്റെഫിയെ മേക്കപ്പ് ചെയ്തത്. സ്റ്റെഫിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരിക്കലെങ്കിലും വിവാഹ വസ്ത്രം അണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തണമെന്നത്.

ഇതോടെ ആ സ്വപ്നം സാക്ഷത്ക്കരിച്ചു. അങ്ങനെ സ്റ്റെഫിയും മനോഹരമായ വെള്ള ഗൗൺ അണിഞ്ഞ് വധുവായി മാറി. നിറഞ്ഞ ചിരിയോടെ ബൊക്കയും പിടിച്ച് സ്റ്റെഫി ചിത്രങ്ങൾക്ക് പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സ്റ്റെഫി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു വധുവിനെപ്പോലെ സന്തോഷത്തിലായിരുന്നു. വളരെ മനോഹരമായ ഒരു മാലാഖ മുന്നിൽ വന്ന് നിൽക്കുന്നതുപോലെയാണ് സ്റ്റെഫി ചിത്രത്തിൽ കാണാനാവുന്നത്. വിവാഹ വേഷത്തിലാണ് സ്റ്റെഫി ഉള്ളതെന്ന് ചിത്രത്തിലേക്ക് ഒന്നുകൂടി നോക്കിയാലെ മനസിലാകൂ. ഇത് വെറുമൊരു ഫോട്ടോ ഷൂട്ട്‌ മാത്രമല്ല, സ്റ്റെഫി എന്ന പെൺകുട്ടിയുടെ സ്വപ്ന സാക്ഷാത്കാരം കൂടിയാണത്.

Rate this post