മീൻ കഴുകിയ വെള്ളം മതി; മുരടിച്ച കറിവേപ്പ് കാടുപോലെ തഴച്ചു വളരും, 5 മിനിറ്റിൽ ഒരു അത്ഭുത മരുന്ന് | Curry Leaves Cultivation Using Fish Waste

Curry Leaves Cultivation Using Fish Waste : അടുക്കളയിലെ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കറിവേപ്പിലയെങ്കിലും നല്ല രീതിയിൽ വളവും മറ്റു പരിചരണവും അതിന് ആവശ്യമാണ്. കറിവേപ്പില ചെടിയിൽ നിറയെ ഇലകൾ വളരാനായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു വളക്കൂട്ട് വിശദമായി മനസ്സിലാക്കാം.

കറിവേപ്പില ചെടി മാത്രമല്ല മറ്റു ചെടികളുടെയും വളർച്ചയ്ക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു മിശ്രിതമാണ് മീനിന്റെ വെള്ളവും ശർക്കരയും കൂട്ടി തയ്യാറാക്കുന്ന വളക്കൂട്ട്. ഈയൊരു വളക്കൂട്ട് തയ്യാറാക്കാനായി ഉപയോഗിക്കാത്ത പ്ലാസ്റ്റിക് ബക്കറ്റ് വീട്ടിൽ ഉണ്ടെങ്കിൽ അത് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ആദ്യം തന്നെ മീൻ കഴുകിയ വെള്ളം ബക്കറ്റിലേക്ക് ഒഴിച്ച് ഒന്ന് മിക്സ് ചെയ്തു കൊടുക്കുക. ശേഷം അതിലേക്ക് അല്പം കടലപ്പിണ്ണാക്ക് പൊട്ടിച്ച് ഇട്ടു കൊടുക്കാവുന്നതാണ്. മീൻ കഴുകിയ വെള്ളത്തിന്റെ സ്മെല്ല് ഇല്ലാതിരിക്കാനായി അല്പം ശർക്കരപ്പാനി കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാം.

ശേഷം വളക്കൂട്ട് രണ്ട് ദിവസം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ചെടികൾക്ക് വളം അപ്ലൈ ചെയ്യുന്നതിന് മുൻപായി വെള്ളമൊഴിച്ച് നല്ലതുപോലെ ഡയല്യൂട്ട് ചെയ്തെടുക്കണം. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയോ അതല്ലെങ്കിൽ ഒരു കപ്പിൽ ആവശ്യാനുസരണം എടുത്തോ ചെടികൾക്ക് ചുവട്ടിലായി ഈയൊരു വളക്കൂട്ട് ഒഴിച്ചു കൊടുക്കാവുന്നതാണ്. വളരെയധികം ഫലപ്രദമായ ഒരു റിസൾട്ട് ആയിരിക്കും ഈ ഒരു വളക്കൂട്ട് നിങ്ങളുടെ ചെടികൾക്ക് നൽകുക എന്ന കാര്യത്തിൽ സംശയം വേണ്ട.

മാത്രമല്ല കറിവേപ്പില ചെടിയിലും മറ്റും ധാരാളം ഇലകൾ ഉണ്ടായി തുടങ്ങുകയും ചെയ്യും. ചെടികൾക്ക് വളക്കൂട്ട് നൽകുന്നതിന് മുൻപായി ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ ഇളക്കി കൊടുക്കാനായി ശ്രദ്ധിക്കുക. കൂടാതെ ചെടി നടുമ്പോൾ ജൈവവളക്കൂട്ട് മിക്സ് ചെയ്തുണ്ടാക്കിയ മണ്ണ് ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. അതോടൊപ്പം തന്നെ ഉള്ളി തൊലി, മുട്ടയുടെ തോട് എന്നിവയും ചെടികൾക്ക് വളമായി ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Curry Leaves Cultivation Using Fish Waste Video Credit : POPPY HAPPY VLOGS

Curry Leaves Cultivation Using Fish Waste

Also Read : വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഒരു പൊട്ടിയ ഇഷ്ടിക കഷ്ണം മതി, ഇങ്ങനെ നട്ടാൽ എന്നും ചീര പറിക്കാം | Cheera Krishi Tips Using Ishtika