ആറ്റുകാൽ പൊങ്കാലക്ക് നായികക്ക് പ്രസവം!? അമ്മയുടെ തിരുമുമ്പിൽ കടിഞ്ഞൂൽ കൺമണിയെ കാത്ത് ദേവിക നമ്പ്യാർ; പ്രാർത്ഥനയോടെ ആരാധകർ… | Devika Nambiar Got Admited In Hospitl For Delivery Malayalam
Devika Nambiar Got Admited In Hospitl For Delivery Malayalam : ദേവിക നമ്പ്യാര്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ്. അവതരണവും അഭിനയവും ഡാന്‍സുമൊക്കെയായി സജീവമായ താരം ഗായകനായ വിജയ് മാധവിനെയായിരുന്നു വിവാഹം കഴിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു തുടർന്ന് ഇവർ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
ദേവിക ഒരു സീരിയലിന്റെ ഭാഗമായി വിജയിന്റെ അടുത്ത് പാട്ട് പഠിക്കാനായി പോയിരുന്നു. ദേവിക ഇപ്പോഴും അന്നത്തെ മാഷ് വിളി തുടരുകയാണ്. മാഷേ എന്നല്ലാതെ അദ്ദേഹത്തെ വേറൊന്നും വിളിക്കാന്‍ തോന്നുന്നില്ല. പണ്ടേ ഏട്ടാ എന്ന വിളിയോട് താല്‍പര്യമില്ലാത്തയാളാണ് താനെന്ന് ദേവിക മുൻപ് വ്യക്തമാക്കിയിരുന്നു. ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങൾ ആരാധകരോട് നിരന്തരം പങ്കുവെക്കാറുണ്ട്. വിജയും ദേവികയും ഇവരുടെ കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ്.

ഒന്‍പതാം മാസം തുടങ്ങിയതിന് പിന്നാലെ വളക്കാപ്പ് നടത്തിയത് ശ്രദ്ധ നേടിയിരുന്നു. വളക്കാപ്പിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്റേതായ പുതിയ ഒരു വീഡിയോ ആണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. ദേവിക ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ വിവരം പങ്കുവെച്ചിരിക്കുകയാണ് വിജയ് മാധവ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് താരം ഈ വിവരം പങ്കുവെച്ചത്. ‘ആറ്റുകാൽ അമ്മയുടെ തിരുമുമ്പിൽ ദേവിക ഇന്ന് അഡ്മിറ്റ് ആയി’ എന്നാണ് യുട്യൂബിൽ താരം കുറിച്ചത്.
തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിലാണ് ദേവികയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഒരുപാട് പേർ അന്വേഷണം നടത്തിയതിനാൽ ആണ് വിജയ് ഇപ്പോൾ യൂട്യൂബിലൂടെ വിശേഷം പങ്കുവെച്ചത്. എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഒപ്പം ഉണ്ടാകണമെന്ന് വിജയ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. റൂമിലിരുന്ന് വീഡിയോ കോൾ ചെയ്യുന്ന ദേവിയെയാണ് വിഡിയോയിൽ കാണുന്നത്. ആരാണ് ബൈ സ്റ്റാൻഡറായി നിൽക്കുന്നത് എന്ന ചോദ്യത്തിന് വിജയ് തന്നെയാണെന്ന് ബൈ സ്റ്റാൻഡർ എന്ന് ഉത്തരം നൽകുകയാണ് ദേവിക. ആറ്റുകാൽ അമ്പലത്തിന് തൊട്ടടുത്താണ് ഹോസ്പിറ്റൽ എന്ന് വീഡിയോയിലൂടെ ആരാധകരോട് പറയുകയാണ് വിജയ്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.