ഫ്രൈഡ് റൈസ് റസ്റ്ററന്റിൽ നിന്ന് ഉണ്ടാക്കുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ…?

ഫ്രൈഡ് റൈസ് റസ്റ്ററന്റിൽ നിന്ന് ഉണ്ടാക്കുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ. ചിക്കൻ , മുട്ട , എന്നിവ ചേർത്ത് അതീവ രുചിയിൽ തന്നെ റെസ്റ്റോറന്റ് സ്റ്റൈൽ ഫ്രൈഡ് റൈസ് ഉണ്ടാക്കാം. ചിക്കൻ ചേർക്കാതെ മുട്ട മാത്രം ചേർത്തും ഉണ്ടാക്കാവുന്നതാണ്. ഇത് ഉണ്ടാക്കി എടുക്കാൻ ചേർക്കുന്ന ചേരുവകൾ എന്തൊക്കെ ആണെന്ന് നോക്കാം. സ്പ്രിംഗ് ഓണിയൻ അല്ലെങ്കിൽ ഉള്ളിതണ്ട് എന്ന് പറയും ,ക്യാരറ്റ്, സവോള , ബീൻസ് ,വെളുത്തുള്ളി ,ക്യാബേജ് ഇത്രെയും ചെറുതായി അരിഞ്ഞത് വെക്കണം.

ഇനി ചോറ് ഉണ്ടാക്കാം. 1 കപ്പ് അരി ആണ് എടുത്തത്. ബസ്മതി റൈസ് ആണ് എടുക്കേണ്ടത്. നന്നായി കഴുകി 30 മിൻ വെള്ളത്തിൽ കുതിർത്ത് വെക്കണം. അടുത്തതായി ചിക്കൻ ചെറുതായി അരിഞ്ഞത് എടുക്കണം. 1/2 tsp കുരുമുളക് പൊടിച്ചത് ,ഉപ്പ് ,1 tsp സോയ സോസ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് വെക്കാം.റൈസ് ഉണ്ടാക്കാം അതിനു വേണ്ടി 4 കപ്പ് വെള്ളം പാനിലെക് ഒഴിക്കാം. ഉപ്പ് ചേർക്കാം 1 tbs എണ്ണ ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അരി ചേർത്ത് കൊടുക്കാം. നന്നായി അരി വേവിക്കണ്ട ആവിശ്യം ഇല്ല. 80% വേവിച്ച് മാത്രം മതി. ഇത് അരിപ്പയിലേക് മാറ്റം. വെള്ളം പോയതിനു ശേഷം ഒരു പ്ലേറ്റിൽ മാറ്റാം.

ഇനി 1 കാടയി എടുത്ത് അതിലേക്ക് കുറച്ച് എണ്ണ ചേർത്ത് 2 മുട്ട ഒഴിച്ച് ചിക്കി എടുക്കാം. അതിൽ തന്നെ ചിക്കൻ ഫ്രൈ ചെയ്ത എടുത്ത് മാറ്റി വെക്കാം. കടായിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി മൂപിക്കാം. അതിലേക്ക് കട്ട് ചെയ്തു വെച്ച പച്ചകറി ഒക്കെ ചേർത്ത് എടുക്കാം. റൈസ് , ചിക്കൻ ,എഗ്ഗ് ,കുരുമുളക് പൊടി ,ഉപ്പ് ,സോയ സോസ് ,ചില്ലി സോസ് എന്നിവ ചേർത്ത് എടുക്കാവുന്ന ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കുട്ടികൾക്കും , മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.