ഫാൻ ക്ലീനിങ് ചെയ്യാൻ തുണിയും വേണ്ടാ, സ്റ്റൂളും വേണ്ടാ, മോപ്പും വേണ്ടാ ഇതുണ്ടെങ്കിൽ…

ഫാൻ ക്ലീനിങ് ചെയ്യാൻ തുണിയും വേണ്ടാ, സ്റ്റൂളും വേണ്ടാ, മോപ്പും വേണ്ടാ ഇതുണ്ടെങ്കിൽ… ഇന്ന് ഇവിടെ ചെയ്യാൻ പോകുന്നത് പത്തു പൈസ പോലും ചെലവില്ലാതെ നമ്മുടെ വീട്ടിലെ സീലിംഗ് ഫാൻ ക്ലീൻ ചെയ്യുന്ന ഒരു ടിപ്പ് ആണ്. നമ്മുടെ സീലിംഗ് ഫാൻലെ മാറാലയും മറ്റു പൊടികളും വളരെ സിമ്പിൾ ആയി വെറുമൊരു ഡെറ്റോൾ കുപ്പി ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ പോവുകയാണ്. ആരും തന്നെ ഈയൊരു ഐഡിയ ചെയ്തു നോക്കിയിട്ട് ഉണ്ടാവില്ല എന്തിനു പറയുന്നു യൂട്യൂബിൽ തന്നെ ഇത്തരത്തിൽ ഒരു വീഡിയോ ആദ്യമായിരിക്കും.

വളരെ എളുപ്പത്തിൽ തന്നെ ഫാൻ ക്ലീന്‍ ചെയ്യാൻ വേണ്ടി നമുക്കൊരു മോപ്പ് തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് അല്ലേ..! അതിനുവേണ്ടി ഒരു 500 ml കാലി ഡെറ്റോൾ-ന്റെ കാലിക്കുപ്പി എടുക്കുക. പരന്ന കുപ്പിക്ക് വേണ്ടിയാണ് നമ്മളിവിടെ ഡെറ്റോൾന്റെ കുപ്പിയെടുത്ത് ഇരിക്കുന്നത് എന്നിട്ട് അതിൻറെ സെൻററിൽ ഏകദേശം നമ്മുടെ ഫാനിന്റെ ലീഫിൻറെ വലിപ്പത്തിൽ ഏകദേശം പതിമൂന്നര സെൻറീമീറ്റർ നീളത്തിലും മൂന്നാല് സെൻറീമീറ്റർ വീതിയിലും ഈ വീഡിയോ കാണുന്ന പോലെ കട്ട് ചെയ്ത് എടുക്കണം.

എന്നിട്ട് അതിൻറെ ഒരു സൈഡിൽ ഒരു വടി പിടിപ്പിക്കാനുള്ള സ്ക്രൂ ചെയ്യാൻ വേണ്ടി ഒരു ഹോളും ഇട്ടുകൊടുക്കണം. എന്നിട്ട് വീട്ടിലെ പഴയ രണ്ടു സോക്സ് എടുത്ത് ഈ വീഡിയോയിൽ കാണുന്ന പോലെ രണ്ടു സൈഡിൽ ആയി വെക്കണം. എത്ര ഹൈറ്റ് ഉണ്ടെങ്കിലും സിമ്പിളായി ഈ മോപ്പ് വെച്ച് നമുക്ക് ക്ലീൻ ചെയ്തെടുക്കാൻ കഴിയുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Grandmother Tips

Comments are closed.