കുടംപുളി കളയല്ലേ, ഔഷധഗുണങ്ങൾ ഏറെ…

കേരളത്തിന്റെ സുഗന്ധവ്യഞ്ജനവിളകളിൽ വേറിട്ട സവിശേഷതകളുള്ള വിളയാണ് കുടംപുളി. പിണർ പുളി, വടക്കൻപുളി എന്നൊക്കെ വിളിപ്പേരുണ്ട്. പശ്ചിമഘട്ടത്തിൽ ഏകദേശം 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിത വനങ്ങളിലും തീരപ്രദേശങ്ങളിലും ഇവയെ കാണാം. ഇന്തോനേഷ്യയിൽ നിന്നാണ് എത്തിയതെങ്കിലും ഇന്ത്യയിൽ പല ഭാഗത്തും ഇത് പണ്ടുമുതൽക്കേ വളർന്നിരുന്നു. തെക്കു- കിഴക്കൻ ഏഷ്യയിലും മധ്യആഫ്രിക്കയിലും പണ്ടു മുതൽക്കേ കുടംപുളിക്ക് രണ്ട് പ്രധാന ഉപയോഗമായിരുന്നു. പാചകത്തിനും അതിന്റെ നൈസർഗികനിറം നിമിത്തം വർണകമായും.

മലയാളികൾക്ക് ഏറെ സുപരിചിതവും, പ്രിയപ്പെട്ടതും ആണ് കുടംപുളി. വളരെയേറെ ഔഷധമൂല്യമുള്ള കുടംപുളി മധ്യതിരുവിതാംകൂറിലെ മീന്‍കറിക്ക് അത്യാവശ്യ ചേരുവയാണ്. വടക്കന്‍ പുളി, പിണംപുളി, മലബാര്‍പുളി എന്നിങ്ങനെ പല പേരില്‍ ഇത് കേരളത്തില്‍ അറിയപ്പെടുന്നു. ഇതിൻ്റെ പാകമായ കായ്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (എച്ച് സി എ) എന്ന രാസവസ്തുവിന് അമിതവണ്ണം കുറയ്ക്കുവാനുള്ള കഴിവുണ്ട്.ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുന്നു.

അലോപ്പതി മരുന്നുകളുടെ നിര്‍മാണത്തിനും കുടംപുളി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന സാന്‍തോണ്‍സും അനുബന്ധഘടകങ്ങളും ഞരമ്പുകളെ സംരക്ഷിക്കുന്നു. അള്‍സര്‍, മലേറിയ, കാന്‍സര്‍ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. തണുപ്പുകാലത്തെ ഉദരരോഗങ്ങള്‍ക്ക് ഔഷധവുമാണ്. ആനചികിത്സയിലും കുടംപുളി ഉപയോഗിക്കുന്നു. ഉഴവുമൃഗങ്ങള്‍ക്ക് കുടംപുളിക്കുരു എണ്ണയും പൊടിയും കൊടുക്കുന്ന പതിവുണ്ട്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.