ഏഴു രോഗങ്ങളെ തടയാന്‍ ഇഞ്ചി കഷായം…

ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളാല്‍ പ്രസിദ്ധമായ കേരളം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ആയിരുന്നു അറബികളെയും യൂറോപ്യന്മാരെയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭാരതത്തിലേക്ക് ആകര്‍ഷിച്ചത്. ചുക്കില്ലാത്ത കഷായമില്ല എന്ന ചൊല്ല് കേള്‍ക്കാത്തവര്‍ വിരളം. ആയുര്‍വേദ വിധി പ്രകാരം സര്‍വ്വ ശ്രേഷ്ടമായ ഇഞ്ചിയുടെ ഔഷധഗുണം കൊണ്ടാകണം ആയുര്‍വേദ ആചാര്യന്മാര്‍ ഇതിനെ സംസ്കൃതത്തില്‍ മഹാഔഷധി എന്ന് വിളിച്ച് പോന്നത്. കേരളീയരുടെ ഒട്ടു മിക്ക ആഹാരങ്ങളിലും ഇഞ്ചി ചേര്‍ക്കുന്നുണ്ട്. കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്.

അസഹനീയമായ ചെവി വേദന ഉള്ളപ്പോള്‍ ഇഞ്ചിനീര് നല്ലത് പോലെ അരിച്ചു അല്‍പ്പം ചൂടാക്കി രണ്ടോ മൂന്നോ തുള്ളി ചെവിയില്‍ ഒഴിച്ചാല്‍ വേദന ശമിക്കും. ഇഞ്ചിനീര് വെണ്ണ നെയ്യില്‍ സേവിച്ചാല്‍ ചുമ മാറും. ഇഞ്ചിനീരും തേനും സമം ചേര്‍ത്ത് കവിള്‍ കൊണ്ടാല്‍ പല്ലുവേദന ശമിക്കും. ഇഞ്ചിയും ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ ഒച്ചയടപ്പ്‌ മാറും. തിപ്പലിയും ഇഞ്ചിയും ചേര്‍ത്ത് കാച്ചിയ പാല്‍ കുടിച്ചാല്‍ ഒച്ചയടപ്പ്‌ മാറും. ഭക്ഷണശേഷം ഒരു കഷണം ഇഞ്ചി ചവച്ചിറക്കുന്നത് ദഹനക്കേട്, വയറ്റിലും കുടലിലും ഉണ്ടാകുന്ന അണുബാധ, വായുദോഷം എന്നിവക്ക് നല്ലതാണ്.

ഇഞ്ചി കഷായത്തില്‍ മലരും ഇന്തുപ്പും തേനും ചേര്‍ത്ത് കഴിച്ചാല്‍ ഭക്ഷണത്തിന് രുചിയില്ലായ്മ മാറുകയും വിശപ്പ് ഉണ്ടാകുകയും ചെയ്യും. ഇഞ്ചിനീര്, കല്‍ക്കണ്ടം ചേര്‍ത്ത് കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് നല്ലതാണ്. അര ടീസ്പൂണ്‍ ഇഞ്ചിനീരില്‍ പകുതി വേവിച്ച മുട്ടയും തേനും ചേര്‍ത്ത് ഒരു മാസം സേവിച്ചാല്‍ ലൈംഗിക ദൗര്‍ബല്യങ്ങള്‍ മാറും. ഇഞ്ചി, ഗ്രാമ്പൂ, ഉപ്പ് ഇവ ചേര്‍ത്ത് ചവച്ചിറക്കുന്നത് നാവിന്റെയും അണ്ണാക്കിന്‍റെയും മാംസപേശികള്‍ക്ക് ബലം നല്‍കും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.