
വിളവ് കണ്ടാൽ ഞെട്ടിപോവും; വാഴയില മാത്രം മതി 10 കിലോ കപ്പ പറിക്കാം, ഒരു ചെറിയ കപ്പ തണ്ടിൽ നിന്നും കിലോ കണക്കിന് കപ്പ പറിക്കുന്ന സൂത്രം | Kappa Krishi Easy Tip
Kappa Krishi Easy Tip : നമ്മൾ മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള കിഴങ്ങ് വർഗ്ഗങ്ങളിൽ ഒന്നാണല്ലോ കപ്പ. അതുകൊണ്ടു തന്നെ കപ്പയുടെ സീസണായാൽ അത് ഉപയോഗിച്ച് പലതര വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പണ്ടുകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കപ്പക്കിഴങ്ങ് തൊടിയിൽ തന്നെ കൃഷി ചെയ്തെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥല പരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ കപ്പ പോലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ കൃഷി ചെയ്തെടുക്കാൻ സാധിക്കാത്ത അവസ്ഥയായി. എന്നാൽ എത്ര സ്ഥലക്കുറവ് ഉള്ള ഇടങ്ങളിലും ഒരു പ്ലാസ്റ്റിക് ചാക്ക് ഉപയോഗപ്പെടുത്തി എങ്ങനെ വളരെ എളുപ്പത്തിൽ കപ്പ കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ കപ്പ കൃഷി ചെയ്യാനായി ആദ്യം തന്നെ അത്യാവിശ്യം വലിപ്പമുള്ള ഒരു പ്ലാസ്റ്റിക് ചാക്ക് എടുത്ത് അതിന്റെ താഴ്ഭാഗം കട്ട് ചെയ്ത് നടുവിലേക്ക് വലിച്ച് പിടിച്ച് ഒരു കയർ ഉപയോഗിച്ച് കെട്ടിക്കൊടുക്കുക. ശേഷം മുകൾഭാഗം തുറന്നു വെച്ച് അതിലൂടെയാണ് മണ്ണും മറ്റു വളക്കൂട്ടുമെല്ലാം ചേർത്തു കൊടുക്കേണ്ടത്. ചാക്കിന്റെ ഭാരം കുറയ്ക്കാനും ചെടി നല്ല രീതിയിൽ വളരാനുമായി ആദ്യത്തെ ലയർ വാഴയുടെ ഉണങ്ങിയ ഇല ഉപയോഗപ്പെടുത്താവുന്നതാണ്.
ഉണങ്ങിയ ഇല ഒന്നിച്ച് മുറിച്ചെടുത്ത് അത് ചാക്കിന്റെ താഴത്തെ ലയറിൽ ഇട്ടുകൊടുക്കുക. ശേഷം മുകളിലായി മണ്ണും ചാണകപ്പൊടിയും മിക്സ് ചെയ്ത് വേണം ഇട്ടുകൊടുക്കാൻ. അതിന് മുകളിലായി വീണ്ടും മണ്ണ് നിറച്ചു കൊടുക്കുക. വീണ്ടും ഒരു ലയർ കൂടി ചാണകപ്പൊടി വിതറി കൊടുക്കാം. മണ്ണിലേക്ക് അല്പം വെള്ളമൊഴിച്ച് നനഞ്ഞു തുടങ്ങുമ്പോൾ അതിൽ അത്യാവശ്യം നല്ല മൂത്ത ഒരു കപ്പയുടെ തണ്ടു നോക്കി നട്ടു പിടിപ്പിക്കാവുന്നതാണ്. വീണ്ടും മുകളിലായി വാഴയുടെ ഇല ഉപയോഗിച്ച് പൊതയിട്ട് കൊടുക്കാവുന്നതാണ്. ആവശ്യമെങ്കിൽ മാത്രം കൃത്യമായ ഇടവേളകളിൽ തണ്ടിന് ചുറ്റുമായി വെള്ളം നനച്ച് കൊടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kappa Krishi Easy Tip Video Credit : POPPY HAPPY VLOGS