കരിം ജീരകം ഗുണങ്ങൾ…

ഈ കരിഞ്ചീരകം നിങ്ങള്‍ ഉപയോഗിക്കുക. മരണം ഒഴികെ എല്ലാ രോഗത്തിനും അതില്‍ ശമനമുണ്ട്. അനുഗ്രഹത്തിന്റെ വിത്ത് എന്ന് അറിയപ്പെടുന്ന കരിഞ്ചീരകം എല്ലാ കാലത്തും ഒരു ഉത്തമ ശമനൌഷധമായി ഉപയോഗിച്ചു വരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യര്‍ ഈ ദിവ്യ ഔഷധത്തിലൂടെ വിവിധ രോഗങ്ങളിള്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്.

ഇന്ത്യയില്‍ ഏതാനും ഭാഗങ്ങളിലും കുറ്റിക്കാടുകളായി വളരുന്ന കരിഞ്ചീരകച്ചെടിയില്‍ നിന്നാണ് സര്‍വ്വരോഗ സംഹാരിയായി വ്യത്യസ്ഥനാടുകളില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചു പോരുന്ന കരിഞ്ചീരക മണികള്‍ ലഭിക്കുന്നത്. അരമീറ്റര്‍ ഉയരത്തില്‍ വളരുന്ന കരിഞ്ചീരകച്ചെടിയുടെ പുഷ്പങ്ങള്‍ക്ക് നീല നിറമാണ്.

ദഹനേന്ദ്രിയ സ്രവങ്ങളുടെ അളവും അമ്ലതയും കൂടുന്നതാണ് ദഹനേന്ദ്രിയങ്ങളില്‍ വ്രണങ്ങളുണ്ടാവാനുള്ള പ്രധാനകാരണം. കരിഞ്ചീരകത്തിന് ഈ സ്രവങ്ങളുടെ അളവ് 4 മടങ്ങ് കുറക്കാനുള്ള കഴിവുണ്ട്. ചുരുക്കത്തില്‍ വയറ്റില്‍ പുണ്ണ് പിടിപെടാനുള്ള അടിസ്ഥാനകാരണങ്ങളെത്തന്നെ ഇല്ലാതാക്കുക എന്നതാണ് കരിഞ്ചീരകം നിര്‍വ്വഹിക്കുന്ന ധര്‍മ്മം.

ബാക്ടീരിയകളുടെ വിവിധ സഹജസ്വഭാവങ്ങളെ കൂടുതല്‍ ഫലപ്രദമായി ചെറുക്കാന്‍ കരിഞ്ചീരകത്തിന് കഴിയുമെന്നു ഈ പഠനത്തിലൂടെ തെളിഞ്ഞു. മരുന്നുകളെ ചെറുത്തുതോല്പ്പിക്കാനുള്ള ബാക്ടീരിയകളുടെ സഹജ സ്വഭാവമാണ് ഇതില്‍ ഏറ്റവും പ്രധാനം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. My Own Tips Malayalam Channel

Comments are closed.