കറ്റാർവാഴയുടെ തണ്ടിൽ നിന്നും നമുക്ക് പുതിയ തൈകൾ മുളപ്പിക്കാം…

നിങ്ങളുടെ കറ്റാർവാഴ തൈകൾ ഉണ്ടാകാതെ വിഷമിക്കുന്നുണ്ടോ എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.ആദ്യം തന്നെ വലിപ്പമുള്ള ഒരു കറ്റാർവാഴയുടെ തണ്ട് എടുക്കുക.അതിനുശേഷം തണ്ട് നന്നായി ക്ലീൻ ചെയ്യുക.ഒരു ചട്ടിയിൽ മണ്ണു നിറച്ച കറ്റാർവാഴയുടെ നടുഭാഗം മണ്ണിനടിയിൽ പോകത്തക്ക രീതിയിൽ മണ്ണിനടിയിൽ കുഴിച്ചിടുക. കുഴിച്ചിടുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം കട്ട് ചെയ്ത് കറ്റാർവാഴയുടെ തണ്ടും മുകൾഭാഗവും ഒരുകാരണവശാലും മണ്ണുമായി സമ്പർക്കത്തിൽ വരരുത്.

എന്നിട്ട് നന്നായി നനച്ച് കൊടുക്കുക ചട്ടിയുടെ അടിയിൽ ഹോൾ ഇടാൻ മറക്കരുത്.എന്നിട്ട് കുറച്ചു ദിവസത്തേക്ക് സൂര്യപ്രകാശം ഡയറക്ട് അടിക്കാത്ത സ്ഥലത്ത് നമുക്ക് സൂക്ഷിച്ചുവയ്ക്കാം. ഏകദേശം ഒരു മാസം കഴിയുമ്പോൾ നമുക്ക് കാണുവാൻ സാധിക്കും ചെറിയ തൈകൾ മുളച്ചു വരുന്നത്.അപ്പോൾ നമുക്ക് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവയ്ക്കാം ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും നനയ്ക്കണം കൂടുതൽ വെള്ളം ഒഴിക്കരുത് അങ്ങനെ ചെയ്താൽ ചീഞ്ഞു പോകും. ആവശ്യമനുസരിച്ച് ചെറിയ തൈകൾ നമുക്ക് പറിച്ചു മാറ്റി നടാവുന്നതാണ്…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.