
അച്ഛന്റെ ആൺ കുഞ്ഞു വന്നല്ലോ!! കുഞ്ഞു വാവയുടെ വെറൈറ്റി പേരും ആദ്യത്തെ ഫോട്ടോഷൂട്ടും; വാവയുടെ പുതിയ വിശേഷങ്ങളുമായി സഞ്ജു ലക്ഷ്മി വൈറൽ കപ്പിൾസ്… | Lakshmy Sanju Viral Couples Baby Name Entertainment News Malayalam
Lakshmy Sanju Viral Couples Baby Name Entertainment News Malayalam : സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകശ്രദ്ധ നേടുന്ന നിരവധി താരങ്ങൾ നമുക്കിടയിലുണ്ട്. ഇവരെ സോഷ്യൽ മീഡിയ തന്നെയാണ് താരങ്ങൾ ആക്കിയത്. വ്യത്യസ്തമായ വീഡിയോ കണ്ടെന്റുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വ്യക്തികളാണ് ലക്ഷ്മിയും ഭർത്താവ് സഞ്ജുവും. ഇരുവരും ചെയ്യുന്ന വീഡിയോകൾക്ക് വലിയ പ്രചാരമാണ് സമൂഹത്തിലുള്ളത്. വളരെ രസകരമായ വീഡിയോകളാണ് ഇവർ പങ്കുവയ്ക്കാറുള്ളത്.
കോമഡിയും ഇവരുടെ വീഡിയോ കണ്ടന്റിലെ പ്രധാന ഹൈലൈറ്റ് ആണ്. ഇവർ ടിക് ടോക്കിലൂടെയാണ് തങ്ങളുടെ അഭിനയജീവിതം ആരംഭിക്കുന്നത്. ഇപ്പോൾ ഇവരുടെ കണ്ടന്റ്റ് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും എല്ലാം സജീവമാണ്. ഈയടുത്താണ് ഇവരുടെ ജീവിതത്തിലെ മറ്റൊരു വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചത്. ലക്ഷ്മി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു എന്ന വാർത്തയായിരുന്നു അത്.

ഇവർക്ക് ഒരു മകൾ ഉണ്ട്. ഇപ്പോൾ മൂത്തമകൾക്ക് ഒരു കൂട്ടായി കുഞ്ഞുവാവ കൂടി എത്തിയിരിക്കുകയാണ്. ഇവർക്ക് പിറന്നിരിക്കുന്ന രണ്ടാമത്തെ കുഞ്ഞ് ഒരു ആൺകുഞ്ഞ് ആണ്. കുഞ്ഞിനെ വരവേൽക്കാനായി ലക്ഷ്മിയുടെയും സഞ്ജുവിന്റെയും ഒരുക്കങ്ങളും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരുന്നു. താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഗർഭിണിയായിരുന്ന സമയത്തും ലക്ഷ്മി സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആയിരുന്നു.
ഇപ്പോഴിതാ ഇരുവരും പങ്കുവയ്ക്കുന്ന പുതിയ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇവരുടെ കുഞ്ഞിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ പേര് നൈതിക് എന്നാണ് വെച്ചിരിക്കുന്നത്. കുഞ്ഞിന്റെ വളരെ ക്യൂട്ട് ആയിട്ടുള്ള ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകളും ആശംസകളും രേഖപ്പെടുത്തുന്നത്.