ആശുപത്രി കിടക്കയിൽ ചിരി സുൽത്താൻ!! കണ്ണ് നനയുന്ന അവസാന നിമിഷങ്ങൾ; മാമുക്കോയയുടെ വിഡിയോ പങ്കുവച്ച് നടി സുരഭി ലക്ഷ്മി… | Mamukoya Video With Surabhi Lekshmi

Mamukoya Video With Surabhi Lekshmi : അനശ്വര കലാകാരൻ മാമുക്കോയയുടെ വേർപാട് മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. നിരവധി ആരാധകരും താരങ്ങളും ആണ് പ്രിയ നടന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തുന്നത്. നാലു പതിറ്റാണ്ട് കാലമായി അഭിനയലോകത്തെ നിറസാന്നിധ്യമായിരുന്നു മാമുക്കോയ. എല്ലാ പ്രമുഖ നടന്മാരോടും ഒപ്പം ഇതിനോടകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. കോഴിക്കോടൻ സംസാര ശൈലിയിലുള്ള തന്മയത്വമുള്ള അഭിനയമാണ് മാമുക്കോയയുടേത്.

അദ്ദേഹത്തിന്റെ ഈ വ്യത്യസ്തത തന്നെയാണ് മലയാള സിനിമയിലും മലയാളിക്കും അദ്ദേഹം പ്രിയപ്പെട്ടവൻ ആയി മാറാനുള്ള കാരണം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നടിയും കോഴിക്കോട്ടുകാരിയും ആയ സുരഭി ലക്ഷ്മി പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. കാണുന്നവർക്ക് ഒരേസമയം ചിരിയും വിഷമവും തോന്നിക്കുന്ന ഒരു പോസ്റ്റ് എന്ന് ഇതിനെ വിശേഷിപ്പിക്കാം.മാമുക്കോയക്കൊപ്പം ഒരു റിൽ വീഡിയോ ചെയ്യുന്ന സുരഭിയേയാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. താരത്തിന്റെ പ്രശസ്തമായ ഡയലോഗ് ണ് സുരഭി റിൽസിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഓളവും തീരവും എന്ന ചിത്രത്തിനു വേണ്ടിയുള്ള ഡബ്ബിങ് സമയത്ത് എടുത്ത വീഡിയോ ആണിത്. ഡബ്ബിങ്ങിന്റെ സമയത്ത് ഇരുവരും ഒരുപാട് സംസാരിക്കുകയും തമാശ പറയുകയും ചെയ്തതിനാൽ രണ്ടുപേരുടെയും ഒച്ച അടയുകയുണ്ടായി, ഡബ്ബിങ് സമയത്ത് ഒച്ചയടഞ്ഞപ്പോൾ മാമുക്കോയ പറഞ്ഞത് ഇങ്ങനെയാണ് പ്രിയ…. ഇതിനെല്ലാം കാരണം ആ കുത്തിയിരിക്കുന്ന പഹയച്ചി ആണ്. ഞാൻ ഡബ്ബ് ചെയ്യുന്ന ദിവസം എന്തിനാ ഓളെ വിളിച്ചത്. രണ്ട് കോഴിക്കോട്ടുകാർ കൂടിയ വർത്താനം നിർത്തുല.

ഞാൻ നിർത്തുമ്പോൾ ഓള് തുടങ്ങും. ന്റെ ഡബ്ബിങ്ങിന്റെ ട്രിക്ക് ഒക്കെ ഓള് പഠിച്ചാളല്ലോ പടച്ചോനെ… ഇതും പറഞ്ഞ് സുരഭിയെ പ്രിയദർശനെ കാണിച്ച് അദ്ദേഹം കളിയാക്കിയിരുന്നു.ഇക്ക എന്തായാലും നമ്മളുടെ രണ്ടാളുടെയും ഒച്ചയടഞ്ഞു എന്നാൽ ചായ വരുന്നതുവരെ ഒരു റീൽ എടുത്താലോ സുരഭിയുടെ ആ ചോദ്യത്തിനുള്ള മറുപടിയായി എടുത്ത റിൽ വീഡിയോ ആണിത്. അദ്ദേഹത്തോടൊപ്പം ഉള്ള ഒരു മനോഹരമായ നിമിഷത്തെ ഓർമ്മപ്പെടുത്തി കൊണ്ടാണ് സുരഭി അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ നേർന്നിരിക്കുന്നത്.

Rate this post