മഞ്ഞളും തേനും ചേർന്നാലുള്ള ഞെട്ടിക്കുന്ന ഗുണങ്ങൾ

നാം സ്വാദിനും മണത്തിനുമായി ഉപയോഗിക്കുന്ന ചിലത് രോഗശാന്തിയ്ക്കും ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം സഹായിക്കുന്നവയാണെന്ന് പലരും അറിയാതെ പോകുന്നു. ഇത്തരത്തിലെ രണ്ടു വസ്തുക്കളാണ് മഞ്ഞളും പിന്നെ തേനും. ഇവ രണ്ടിനും വെവ്വേറെ നില്‍ക്കുമ്പോഴേ ഗുണങ്ങള്‍ ഏറെയാണ്. ഇവ ഒരുമിപ്പിച്ചാല്‍ ഏറെ ഗുണം.

മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് പല ഗുണങ്ങളും നല്‍കുന്നത്

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ളവയാണ് തേന്‍. ഇത് ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ ഉള്ളവയാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഏറെ വൈററമിനുകള്‍ അടങ്ങിയ ഒന്നാണിത് ദിവസവും മിതമായ അളവില്‍ തേന്‍ കഴിയ്ക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.