വീണ്ടും കഥകളി വേഷമിട്ട് സ്വപ്ന സാഫല്യത്തിന്റെ നിറവിൽ മഞ്ജുവാര്യരുടെ അമ്മ..😍 ഇക്കുറി സ്വപ്‌നസാഫല്യം..😍

സ്വപ്നങ്ങളെ സഫലമാക്കാൻ പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജു വാരിയരുടെ അമ്മ ഗിരിജ മാധവൻ. ഈ പ്രായത്തിലും കഥകളി പഠിച്ചു അരങ്ങേറ്റം നടത്തിയ വ്യക്തിയാണ് അവർ. മഞ്ജു തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഏതാനും അമ്മയുടെ ഏതാനും ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. അമ്മയെക്കുറിച്ച് അഭിമാനിക്കാവുന്ന ഒരു അടിക്കുറിപ്പും മഞ്ജു ചിത്രത്തിന് താഴെ നൽകിയിട്ടുണ്ട്.

”ഞാൻ നിങ്ങളുടെ ഒരു ഭാഗം. അതാണ് എൻ്റെ ഏറ്റവും വലിയ ശക്തി. ഞാൻ അതിൽ അഭിമാനിക്കുന്നു,” എന്നാണ് മഞ്ജു ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. പരസ്പരം പ്രചോദനമാകുന്ന ഈ അമ്മയും മകളും നമ്മെ വിസ്മയിപ്പിക്കുകയാണ് ഇപ്പോൾ.

കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവൻ തന്റെ അരങ്ങേറ്റം കുറിച്ചത്. കലാനിലയം ഗോപിയുടെ ശിക്ഷണത്തിലാണ് ഗിരിജ മാധവൻ കഥകളി അഭ്യസിച്ചത്. വർഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട്.