വഴിയരികിൽ ഈചെടി കണ്ടിട്ടുള്ളവർ ഇതൊക്കെ അറിഞ്ഞാൽ…

പണ്ടത്തെ ഓർമകളിലേക്ക് നമ്മെ കൊണ്ട് പോകുന്ന ഒരു ചെടിയാണ് മഷിത്തണ്ട്.. സ്ലെറ്റിൽ എഴുതി പഠിച്ചിരുന്ന ഒരു കാലം ഉണ്ടായിരിന്നു നമുക്കൊക്കെ.. പെൻസിൽ കൊണ്ട് സ്ലെറ്റിൽ എഴുതി പഠിച്ചത് മായ്ക്കുവാനായി മഷിത്തണ്ട് ഉപയോഗിച്ചിരുന്നു.. മഷിത്തണ്ട് വെള്ളത്തണ്ട് , വെറ്റിലപ്പച്ച എന്നീ പേരുകളിലും അറിയപ്പെടുന്നു.. ചെടികൾ വെള്ളം വലിച്ചെടുക്കുന്നു എന്ന് കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടിയുള്ള പരീക്ഷണങ്ങൾക്ക് ഈ ചെടി ഉത്തമമാണ്. നിറമുള്ള വെള്ളം ആഗിരണം ചെയ്തത് തണ്ടിലും ഇലകളിലും നമുക്ക് കാണാൻ സാധിയ്ക്കും.

ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് മഷിത്തണ്ട്. വളരെ നല്ല ഒരു വേദന സംഹാരി ആണ്. തലവേദനക്ക് ഉത്തമം വേനൽ കാലത്ത് ചൂടിനെ പ്രധിരോധിക്കും. മഷിത്തണ്ടിന് ആന്റിബാക്റ്റീരിയൽ ഗുണങ്ങളും പൂപ്പൽ രോഗങ്ങൾ തടയാനും ഉള്ള ഗുണങ്ങൾ ഉണ്ട്.. വിശപ്പില്ലായ്മാക്കും രുചിയില്ലായ്മക്കും നല്ലൊരു ഔഷധമാണ് മഷിത്തണ്ട് .

ചില നാടുകളിൽ മഷിത്തണ്ടിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ മഷിത്തണ്ടിനെ സാലഡിനകത്തൊക്കെ ഇടാറുണ്ട്. മഷിത്തണ്ടിന്റെ ഇലകളും തണ്ടുകളും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുവാൻ വേണ്ടി ഉപയോഗിക്കുന്ന ഔഷധ സസ്യം കൂടിയാണ്.. ഈ ഇത്തിരി കുഞ്ഞൻ ആള് നിസാരകാരനല്ല എന്ന് മനസിലായില്ലേ.. കൂടുതൽ അറിയുവാനായി വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 UEasy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.