ഉണ്ണിയേട്ടനെ ഒറ്റക്കാക്കി വിഷ്ണു വിവാഹിതനാകുന്നു!! മേപ്പടിയാൻ സംവിധായകന് വിവാഹ നിശ്ചയം; ചടങ്ങിൽ തിളക്കമായി ഉണ്ണി മുകുന്ദന്‍… | Meppadiyan Director Vishnu Mohan Engagement Malayalam

Meppadiyan Director Vishnu Mohan Engagement Malayalam : മേപ്പടിയാൻ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് വിഷ്ണു മോഹൻ. മേപ്പടിയാൻ എന്ന ഈ ചിത്രം വിഷ്ണുവിന്റെ സിനിമ കരിയറിലെ ആദ്യ ചിത്രമാണ്. തിയേറ്ററിൽ മികച്ച വിജയമാണ് മേപ്പടിയാൻ നേടിയത്. കൂടാതെ ഈ ചിത്രം വളരെയധികം പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ സംവിധാനം മാത്രമല്ല ചിത്രത്തിന്റെ തിരക്കഥയും വിഷ്ണു തന്നെയാണ് ചെയ്തത്.

മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ് മേപ്പടിയാൻ നിർമ്മിച്ചത്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചത്. 2020 അവസാനത്തോടെ ഈരാറ്റുപേട്ടയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. നടൻ ഉണ്ണിമുകുന്ദൻ തന്റെ ഔദ്യോഗിക പേജിലൂടെ വിഷ്ണുവിന്റെ വിവാഹ വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത്.

വിഷ്ണുവിന്റെ വിവാഹ നിശ്ചയത്തിന്റെ ഒരു വീഡിയോയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയാണ് അഭിരാമി. എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിഷ്ണുവിന്റെ വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂർ വെച്ചാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

വിവാഹ നിശ്ചയ ചടങ്ങിൽ നടൻ ഉണ്ണി മുകുന്ദൻ, വിപിൻ, മേജർ രവി എന്നിവർ പങ്കെടുത്തിരുന്നു. ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഈ പുതിയ ചിത്രങ്ങൾക്കു താഴെ നിരവധി പേരാണ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. ഉണ്ണി മുകുന്ദൻ തന്നെ നായകനായെത്തുന്ന ‘പപ്പ’യാണ് വിഷ്ണുവിന്റെ അടുത്ത പ്രോജക്ട് എന്നാണ് നിലവിൽ ലഭിച്ചിട്ടുള്ള വിവരങ്ങൾ. മേപ്പടിയാനിൽ നിന്നും തികച്ചും വ്യത്യസ്തമായി രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയാകും പപ്പ…

Rate this post