പ്രകാശന്റെ രാജകുമാരൻ ജയിലിലേക്ക്.!! കുഴഞ്ഞു വീണ അച്ഛന് കാവലായി കല്യാണി എത്തുമ്പോൾ; മകളെ ചേർത്ത് പിടിച്ച് പ്രകാശൻ തെറ്റുകൾ മനസിലാക്കുന്നു.!! Mounaragam Today 8 June 2024

Mounaragam Today 8 June 2024 : പെണ്മക്കൾ ജനിക്കുന്നത് ശാപമാണെന്ന് വിശ്വസിച്ചു തന്റെ മക്കളെ ദ്രോഹിക്കുകയും ഏക മകനെ അളവറ്റ് സ്നേഹിക്കുകയും ചെയ്ത പ്രകാശനോട് കാലം കണക്ക് തീർക്കുകയാണ്. സ്വന്തം മകളെ കൊല്ലാൻ വരെ ശ്രമിച്ചു അവൾ ഊമയായി ജനിച്ചപ്പോഴും അവളെ പിന്തുടർന്ന് ഉപദ്രവിച്ച ദുഷ്ടനായ പ്രകാശൻ ഇപ്പോൾ സ്വന്തം വിധിയോർത്ത് ചങ്ക് പൊട്ടി കരയുകയാണ്. പണവും വിദ്യാഭ്യാസവും എല്ലാം മകന് മാത്രം കൊടുത്ത പ്രകാശൻ ഏതോ മുൻ ജന്മ ശത്രുവിനെപ്പോലെയാണ് കല്യാണിയെ കണ്ടത്.

കല്യാണിയെ കിരൺ വിവാഹം കഴിച്ചപ്പോൾ അവൾ കോടീശ്വരിയായി സന്തോഷത്തോടെ ജീവിക്കുമല്ലോ എന്നോർത്തു ഏറ്റവും കൂടുതൽ ദുഖിച്ചത് അച്ഛനെപ്പൊലെ ദുഷ്ടനായി വളർന്ന പ്രകാശൻ പണത്തിനു വേണ്ടി ഒരുപാട് പേരെ ദ്രോഹിക്കുകയും ചതിക്കുകയും ചെയ്ത് ഒടുവിൽ ഇപ്പോൾ തന്റെ കർമഫലം അനുഭാവുക്കാനുള്ള സമയത്തിൽ എത്തിക്കഴിഞ്ഞു. അളവറ്റ് വിക്രമിനെ സ്നേഹിക്കുകയും അവൻ ചെയ്യുന്ന എല്ലാ തെമ്മാടിത്തരത്തെയും സപ്പോർട്ട് ചെയ്ത് അവനെ കൂടുതൽ വഷളാക്കുകയും ചെയ്ത പ്രകാശൻ ഒടുവിൽ തൊറ്റു പോകുകയാണ്.

പല കേസുകളിൽ നിന്നും രക്ഷപെട്ടു രക്ഷഷപെട്ടു ഒടുവിൽ കോടതി വിക്രമിനെ ശിക്ഷിച്ചു. കല്യാണി തന്നെയാണ് വിക്രമിനെതിരെ കേസ് വാദിച്ചത്. സോണിയും ശരണ്യയും ഉൾപ്പെടെ വിക്രമിന്റെ രണ്ട് ഭാര്യമാരും വിക്രമിനെതിരെ സംസാരിക്കാൻ എത്തി. വിക്രം സോണിയോട് അടക്കം ചെയ്ത ചതികളും മോഷ്ടിച്ചും മറ്റുള്ളവരെ ഉപദ്രവിച്ചും ചെയ്ത എല്ലാ കുറ്റ കൃത്യങ്ങളും കോടതിയിൽ കല്യാണി തെളിയിച്ചു.

ഇപോഴിതാ വിക്രമിനെ ജയിലിലേക്ക് കൊണ്ട് പോകുന്നത് കണ്ട് ചങ്ക് തകർന്ന് ഇരിക്കുകയാണ് പ്രകാശൻ. കോടതിമുറ്റത്ത് തളർന്ന് വീണ പ്രകാശനെ ഹോസ്പിറ്റലിൽ എത്തിച്ചത് കല്യാണിയാണ്. താൻ രാജകുമാരനെ പോലെ കണ്ട് മകൻ അപമാനം മാത്രം സമ്മാനിച്ചപ്പോൾ കൈ താങ്ങാവാൻ വന്നത് അയാൾ ഒരു ആയുസ്സ് മുഴുവൻ ദ്രോഹിച്ച കല്യാണിയാണ്. പ്രകാശനു ഇനി തിരിച്ചറിവിന്റെ കാലമാണ്.