മീന്‍ കഴുകിയ വെള്ളം ഇങ്ങനെ കൊടുക്കൂ… വിളവ് ഉഗ്രന്‍…!!! മുളകിന് 100% റിസള്‍ട്ട്…

മീന്‍ കഴുകിയ വെള്ളം ചെടികൾക്ക് ഒഴിച്ച് കൊടുക്കാം. മീന്‍ വെട്ടിയ വേസ്റ്റ് വെള്ളം ചേർത്ത് രണ്ടു ദിവസംവെച്ച് പഴകിച്ച് ചെടികൾക്ക് ഒഴിച്ച് കൊടുക്കാം. നമുക്ക് എല്ലാവർക്കും മുളക് കൃഷി ചെയ്യാം. നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. എരവിനൊപ്പം അലങ്കാരത്തിനും വളർത്താം.

ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന വില്ലൻ. കാൽസ്യത്തിന്റെ കുറവുകൊണ്ടും നീരൂറ്റി കുടിക്കുന്ന കീടങ്ങൾ കാരണവും സൂക്ഷ്മ മൂലകങ്ങളുടെ കുറവുകൊണ്ടും വൈറസ് രോഗം കൊണ്ടും മുരടിപ്പ് വരാം. നടുന്നതിന് രണ്ടാഴ്ച മുന്നെ മണ്ണിൽ കുമ്മായം ചേർത്താൽ കാത്സ്യത്തിന്റെ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം. പിന്നീട് വളരുന്ന ഘട്ടത്തിൽ മുട്ടത്തോട് പൊടിച്ചു ഓരോ സ്പൂൺ വീതം ചുവിടൽ ഇടക്ക് ചേർത്തു കൊടുക്കാം.

നാലില പ്രായം മുതൽ വേപ്പെണ്ണ അടങ്ങിയ ജൈവകീടനിയന്ത്രണ ലായനികൾ ഇലയുടെ അടിവശത്തും മുകളിലും തളിച്ചു കൊടുക്കണം. കുമ്മായം കിഴി കെട്ടി ഇലകളിൽ തൂവി കൊടുക്കാം. ഗോമൂത്ര കാന്താരി വെളുത്തുള്ളിലായനിയും നേർപ്പിച്ച് തളിക്കാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.