ശരീരത്തിലെ നീര് വളരെ വേഗം മാറുവാനുള്ള ഒറ്റമൂലി…

ശരീരത്തി‌ല്‍ നീര്‍ക്കെട്ടുണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ചിലപ്പോള്‍ ടിഷ്യുക്കളുടെ തകരാറാണ് ഇതിന് കാരണമാകുക. സാന്ദര്‍ഭികമായി അണുബാധയും ഇതിന് കാരണമാകാം. ശരീരം സ്വയം സുഖപ്പെടുത്തുന്ന ഒരു മാര്‍ഗ്ഗമാണ് നീര്‍ക്കെട്ട്. ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തിന്‍റെ ഒരു പ്രതികരണമാണിത്.

ഭക്ഷണക്രമവും രോഗാണുക്കളും നീര്‍ക്കെട്ടിന് കാരണമാകാം. നിങ്ങള്‍ കഴിക്കുന്ന ആഹാരവും, ചുറ്റുപാടുമുള്ള അണുക്കളും വസ്തുക്കളും പ്രശ്നം സങ്കീര്‍ണ്ണമാക്കും. കാബേജ്, ബ്രൊക്കോളി, കോളിഫ്ലവര്‍ തുടങ്ങിയവ സ്വഭാവികമായി നീര്‍‌ക്കെട്ട് കുറയ്ക്കാന്‍ സഹായിക്കും. ഉള്ളി, വെളുത്തുള്ളി എന്നിവ അത്ഭുത ഗുണങ്ങളുള്ള രണ്ട് ഭക്ഷണങ്ങളാണ്. അവ മനുഷ്യശരീരത്തെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കും. ക്വെര്‍സെറ്റിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവക്ക് അത്ഭുതകരമായ രോഗശമന ശേഷിയുണ്ട്.

മുഖത്തും കാലുകളിലും വയറിലും കാണുന്ന നീരാണ് വൃക്ക രോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. രാവിലെ ഉണരുമ്പോള്‍ കണ്ണുകള്‍ക്കു ചുറ്റും നീര് അനുഭവപ്പെടുകയാണ് ചെയ്യുക. എങ്കിലും എല്ലാ നീരും വൃക്ക രോഗം ആകണമെന്നില്ല. ചില വൃക്കരോഗങ്ങള്‍ വന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുകയുമില്ല. എങ്കിലും നീര് പ്രത്യക്ഷപ്പെടാറുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Home tips by Pravi

Comments are closed.