ഒലീവ് ഓയിലിനെ കുറിച്ച് ആരും ഇതുവരെ അറിയാത്ത രഹസ്യം

സൗന്ദര്യ സംരക്ഷണത്തിന് പ്രധാനപ്പെട്ടൊരു എണ്ണയാണ് ഒലീവ് ഓയില്‍. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയിൽ മുഖത്തു പുരട്ടി മസാജ് ചെയ്താൽ നിരവധി ​ഗുണങ്ങളുണ്ട്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഒലീവ് ഓയിൽ പുരട്ടുന്നത് ​ഏറെ നല്ലതാണ്.

ആരോഗ്യകരമായ എണ്ണകളുടെ കാര്യമെടുത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കും ഒലീവ് ഓയില്‍. ഇത് ദിവസവും ഒരു ടീസ്പൂണ്‍ വീതമെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും എന്നതാണ് വാസ്തവം. പാചകത്തിനും ഉപയോഗിയ്ക്കാവുന്നതില്‍ ഏറ്റവും മികച്ച ഒന്നാണ് ഒലീവ് ഓയില്‍. ഇത് പാചകത്തിന് ഉപയോഗിയ്ക്കുന്നതിന്റെ രുചി പിടിയ്ക്കുന്നില്ലെങ്കില്‍ ദിവസവും 1 ടീസ്പൂണ്‍ വീതം കഴിയ്ക്കുകയെങ്കിലും ചെയ്യാം. വെറുംവയറ്റില്‍ ഇതൊരു സ്പൂണ്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.


തലച്ചോറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴിയാണ് ഒലീവ് ഓയില്‍. സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം തടയാനും ഏറെ നല്ലതാണ് ഇത്. പ്രായമാകുമ്ബോള്‍ വരുന്ന അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ് ഒലീവ് ഓയില്‍. ഓര്‍മ ശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ് ഇത്. ഒലിവ് ഓയിലിനെക്കുറിച്ച് കൂടുതൽ അറിയാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.