ഓണം സ്പെഷ്യൽ നാടൻ പരിപ്പ് പ്രഥമൻ പായസം…

ഓണം സ്പെഷ്യൽ നാടൻ പരിപ്പ് പ്രഥമൻ പായസം…

ചേരുവകൾ

 • ചെറുപയർ പരിപ്പ് – 1 കപ്പ്‌
 • ശർക്കര – 5 എണ്ണം
 • വെള്ളം – 4 1/2കപ്പ്‌
 • തേങ്ങയുടെ ഒന്നാംപാൽ – 1 ഗ്ലാസ്‌
 • രണ്ടാംപാൽ – 1 ഗ്ലാസ്‌
 • തേങ്ങാക്കൊത്ത് – അര കപ്പ്‌
 • അണ്ടിപ്പരിപ്പ് -10 എണ്ണം
 • മുന്തിരി – കാൽ കപ്പ്‌
 • നെയ്യ് – 3 ടേബിൾ സ്പൂൺ
 • ജീരകപൊടി -കാൽ ടീസ്പൂൺ
 • ഏലക്കാപ്പൊടി – കാൽ ടീസ്പൂൺ
 • ചുക്കുപൊടി – കാൽ ടീസ്പൂൺ
 • ഉപ്പ് – ഒരു നുള്ള്

തയാറാകുന്ന വിധം : ആദ്യം തന്നെ ശർക്കര ഒന്ന് കുറച്ച് വെള്ളത്തിൽ ഒരുക്കിയെടുക്കണം. ചെറുപയർ പരിപ്പ് ഒന്ന് മൂപ്പിച്ചെടുക്കാം, മൂപ്പിച്ച പരിപ്പ് കുക്കറിൽ 3വിസ്സിൽ വരുന്നത് വരെ വേവിക്കണം, വേറൊരു പാത്രത്തിൽ കുറച്ച് നെയ്യിൽ തേങ്ങാകൊത്തും, അണ്ടിപരിപ്പും, മുന്തിരിയും വറുത്തെടുക്കണം.ശേഷം ഒരു അടിക്കട്ടിയുള്ള പാത്രത്തിൽ അരിച്ചുവച്ച ശർക്കരപാനി ഒഴിച്ചു ഒന്ന് ചൂടാക്കണം, ചൂടായതിനു ശേഷം ഇതിൽ വേവിച്ച ചെറുപയർ പരിപ്പ് ചേർത്ത് കൊടുക്കണം.

ഒന്ന് നന്നായിട്ടു ഇളക്കി യോജിപ്പിക്കണം. രണ്ടാംപാൽ ചേർത്ത് കൊടുക്കാം ഇതിൽ പൊടികൾ ചേർത്ത് കൊടുക്കണം.ഒരു നുള്ള് ഉപ്പ് ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒന്നാംപാൽ ചേർത്ത് ഇളക്കി വറുത്തുവച്ച തേങ്ങാകൊത്തും, അണ്ടിപരിപ്പും, മുന്തിരിയും ചേർക്കാം. സദ്യക്ക് ഒഴിച്ചുകൂടാനാകാത്ത ഈ പായസത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.