ഇതുവരെ ഈ രോഗത്തെക്കുറിച്ച് ആരും പറഞ്ഞിട്ടില്ലാത്ത ഈ സത്യങ്ങള്‍ അറിയാതെ പോകരുത്…

ലൈംഗിക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം പെൺകുട്ടികളിലും സ്ത്രീകളിലും അണ്ഡാശയങ്ങളിൽ (ഓവറികളിൽ) നിരവധി കുമിളകൾ (സിസ്റ്റുകൾ) കാണപ്പെടുന്ന സ്ഥിതിവിശേഷം. പുരുഷ ഹോർമോണുകളുടെ അളവു കൂടുന്നതാണു കാരണം. ഇത് പ്രധാനമായും ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതഭക്ഷണം, വ്യായമക്കുറവ്‌ എന്നിവ ഈ അവസ്ഥക്കു കാരണങ്ങളാണ്‌.

അണ്ഡവിസർജ്ജനം നടക്കാതെ വരുന്നതാണ്‌ ലക്ഷണങ്ങൾക്കു കാരണം. ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനക്ഷമത കുറയുന്നു. ലക്ഷണത്തിനനുസരിച്ചു ചികിൽസ വ്യത്യസ്തമാണ്‌. പൊണ്ണത്തടിയുണ്ടെങ്കിൽ തൂക്കം കുറയ്ക്കണം. പി.സി.ഓ.ഡി. മെറ്റബോളിക്‌ സിൻഡ്രോമിന്റെ ആദ്യ ലക്ഷണമാണ്‌. ഭാവിയിൽ പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉടലെടുക്കാം.

രോമവളർച്ചക്കു സ്പൈറണോലാക്റ്റോൺ, ആർത്തവക്രമീകരണത്തിന്‌ ഹോർമോൺ മിശ്രിതഗുളികകൾ അല്ലെങ്കിൽ ഗർഭനിരോധന ഗുളികകൾ, ക്ലോമിഫിൻ ഗുളികകൾ, പ്രമേഹചികിൽസക്കുള്ള ഗുളികകൾ, ലാപ്പറോസ്കോപ്പി,അണ്ഡാശയത്തിന്റെ ഭാഗം എടുത്തു കളയൽ തുടങ്ങിയവയാണ് പ്രധാന മാർഗ്ഗങ്ങൾ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.