താര ജോഡികളുടെ അടിപൊളി വാര്ഷിക ആഘോഷം കണ്ടോ!? എല്ലാമെല്ലാം ആയവൾക്ക് ദുബായിൽ സർപ്രൈസ് ഒരുക്കി പൃഥ്വിരാജ്; ദാമ്പത്യ ജീവിതത്തിലെ 12 സുന്ദര വർഷങ്ങൾ… | Prithviraj Supriya Wedding Anniversary Malayalam

Prithviraj Supriya Wedding Anniversary Malayalam : നടൻ പൃഥ്വിരാജിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. മലയാളികളുടെ സ്വന്തം രാജുവേട്ടൻ. താരത്തിന്റെതായി ഇറങ്ങുന്ന എല്ലാ ചിത്രങ്ങൾക്കും വലിയ പ്രേക്ഷകശ്രദ്ധയാണ് നേടാറുള്ളത്. വ്യത്യസ്തമായ അഭിനയ ശൈലിയും കഥാപാത്രങ്ങളുടെ മികവുമാണ് മറ്റു താരങ്ങളിൽ നിന്നും പൃഥ്വിരാജ് സുകുമാരനെ വ്യത്യസ്തനാക്കുന്നത്.

താരം തന്നെ എല്ലാ വിശേഷങ്ങളും ഔദ്യോഗിക പേജിലൂടെ ആരാധകർക്കു മുൻപിലേക്ക് എത്തിക്കാറുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ പുത്തൻ വിശേഷങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. താരത്തിന്റെ ഭാര്യയാണ് സുപ്രിയ മേനോൻ. ഇരുവരും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തുന്നത്. ഇരുവരുടെയും പന്ത്രണ്ടാം വിവാഹ വാർഷിക ദിനത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളാണ് ഇവ. ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുന്നത് ദുബായിലാണ്.

ഒരു പത്രപ്രവർത്തകയായിരുന്ന സുപ്രിയയെ പാലക്കാട് ഉള്ള ഒരു റിസോർട്ടിൽ വെച്ച് തീർത്തും ലളിതമായ ചടങ്ങുകളോടെ ആണ് പൃഥ്വിരാജ് വിവാഹം ചെയ്തത്. മാധ്യമപ്രവർത്തകയായിരുന്ന സുപ്രിയ ഇന്ന് മലയാള സിനിമ നിർമ്മാതാക്കളിൽ പ്രമുഖയായ ഒരു വ്യക്തിയായി മാറിയിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സാരഥി കൂടിയാണ് ഇന്ന് സുപ്രിയ. സുപ്രിയ ചേർത്തുപിടിച്ചുകൊണ്ടുള്ള പൃഥ്വിരാജിനെ വിവാഹ വാർഷിക പോസ്റ്റിനു താഴെയായി അദ്ദേഹം ഇങ്ങനെ കുറിച്ചിരിക്കുന്നു.

ഭാര്യ, ഉറ്റസുഹൃത്ത്, യാത്രാ പങ്കാളി, മനഃസാക്ഷി സൂക്ഷിപ്പുകാരി, കുഞ്ഞിന്റെ അമ്മ, കൂടാതെ എണ്ണമറ്റ മറ്റു പലതുമാണ് തനിക്ക് സുപ്രിയ. പൃഥ്വിരാജിനും സുപ്രിയക്കും ഒരു മകളാണ് ഉള്ളത്. 2014 ലാണ് ഇവർക്ക് മകൾ ജനിക്കുന്നത്.അലംകൃത എന്നാണ് മകളുടെ പേര്. ഇവർ പങ്കുവെച്ചിരിക്കുന്ന വിവാഹ വാർഷിക ചിത്രങ്ങൾക്ക് താഴെയായി നിരവധി ആരാധകരാണ് ആശംസകൾ രേഖപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.

Rate this post