സോറിയാസിസ് ജീവിതത്തില്‍ വരാതിരിക്കുവാനും വന്നാന്‍ പൂര്‍ണ്ണമായും മാറാനും…

ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്. ത്വക്കിൽ അസാധാരണമായ പാടുകൾ കാണാം. ഈ പാടുകൾ സാധാരണയായി ചുവന്ന നിറത്തിലും, ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്‌. ഇവ ശരീരത്തിൻറെ ഒരു ഭാഗത്ത് മാത്രം എന്നാ രീതിയിലും ശരീരം മുഴുവൻ എന്നാ രീതിയിലും കാണപ്പെടാറുണ്ട്. ത്വക്കിനു പറ്റുന്ന പരിക്കുകൾ ത്വക്കിൽ സോറിയാസിസ് മാറ്റങ്ങൾക്കു കാരണമാകാം, ഇതിനെ കോബ്നർ ഫിനോമെനൻ എന്ന് പറയുന്നു.

പ്രധാനമായും സോറിയാസിസ് 5 തരങ്ങളാണ് ഉള്ളത്: പ്ലേക്ക് സോറിയാസിസ്, ഗുട്ടേറ്റ് സോറിയാസിസ്, പുസ്റ്റുലാർ സോറിയാസിസ്, എരിത്രോഡെർമിക് സോറിയാസിസ്. ഓരോ രോഗിയിലും രോഗത്തിൻറെ ശക്തി അനുസരിച്ചു വ്യത്യസ്തമായ രോഗ ലക്ഷണങ്ങളും അടയാളങ്ങളുമാണ് കാണുക. ത്വക്ക് കാണപ്പെടുന്നതിനു അനുസരിച്ചാണു സോറിയാസിസ് രോഗനിർണയം. ത്വക്കിലെ പാടുകൾ കാണുമ്പോൾ രോഗനിർണയം സാധ്യമാണ്. രോഗനിർണയത്തിനു പ്രത്യേക രോഗനിർണയ പ്രക്രിയയോ രക്ത പരിശോധനയോ ആവശ്യമില്ല.

സോറിയാസിസ് രോഗകാരണത്തെക്കുറിച്ചു പല അഭിപ്രായങ്ങൾ ഉണ്ട്. ജനിതക കാരണങ്ങളാൽ, ജീവിതശൈലിയാൽ, എച്ഐവി വൈറസ്‌ ബാധയാൽ, മറ്റു മരുന്നുകളുടെ പാർശ്വഫലത്താൽ സോറിയാസിസ് രോഗമുണ്ടാകാം. ഓരോ തരം സോറിയാസിസിനും വിവധ രോഗലക്ഷണങ്ങളാണ് ഉള്ളത്, ഈ രോഗലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സയും. രോഗത്തിൻറെ മൂർച്ചയ്ക്കു അനുസരിച്ചും ചികിത്സയിൽ വ്യത്യാസങ്ങൾ വരും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.