ഈ ഓണത്തിന് ഒരടിപൊളി സദ്യ സ്പെഷ്യൽ ഓലൻ തയ്യാറാക്കിയാലോ…?

  • ഇളവൻ കുമ്പളങ്ങ – 1 ന്റെ പകുതി
  • കാരറ്റ് – 1 (ചെറുത്‌ )
  • പയർ – 4 എണ്ണം
  • വൻപയർ വേവിച്ചത് – 1 കപ്പ്‌
  • പച്ചമുളക്‌ – 3 എണ്ണം
  • കറിവേപ്പില – രണ്ട് തണ്ട്
  • കട്ടിത്തെങ്ങാപാൽ – 1 കപ്പ്‌
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ
  • കുരുമുളക് പൊടി – കാൽ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയാറാകുന്നവിധം : കുമ്പളങ്ങ, കാരറ്റ്, പയർ, പച്ചമുളക് എന്നിവ കാൽ ഗ്ലാസ്‌ വെള്ളത്തിൽ വേവിക്കുക. ശേഷം വേവിച്ച് വച്ച വൻപയർ ചേർക്കാം. കാട്ടിത്തെങ്ങാപാൽ ചേർത്ത് കുറുകി വരുമ്പോൾ കുരുമുളക് പൊടി, വെളിച്ചെണ്ണ ചേർക്കാം. സദ്യക്ക് ഒഴിച്ചുകൂടാനാവാത്ത നല്ല രുചിയുള്ള ഓലൻ തയാർ.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.