
വിശേഷം അറിയിച്ച് സുഹാന ബഷീർ.!! എല്ലാം എബ്രൂമോന്റെ ഐശ്വര്യം; സന്തോഷം ആഘോഷമാക്കി ബഷീറും കുടുംബവും.!! | Suhana Basheer Happy News Viral Malayalam
Suhana Basheer Happy News Viral Malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസൺ ഒന്ന് എന്ന ആദ്യ സീസണിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് ബഷീർ ബാഷി. മോഡൽ, ബിസിനസുകാരൻ എന്നീ നിലകളിലൊക്കെ സുപരിചിതനായ ബഷീർ ബിഗ് ബോസ് ഹൗസിൽ എത്തിയതിൽ പിന്നെയാണ് ആളുകൾ കൂടുതൽ അടുത്തറിഞ്ഞു തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം സോഷ്യൽ മീഡിയയിൽ ഉറപ്പിക്കുവാൻ ബഷീറിന് കഴിഞ്ഞത് ജീവിതസാഹചര്യം ഒന്നുകൊണ്ട് തന്നെയാണ്.
ബിഗ് ബോസിനുള്ളിൽ വച്ചാണ് താൻ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട് എന്നും തൻറെ രണ്ടു ഭാര്യമാരും തനിക്കൊപ്പം ഉണ്ടെന്നും ബഷീർ തുറന്നു പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും ഉള്ള സംസാരങ്ങൾക്ക് ഇടവരുത്തി. പിന്നീട് താരകുടുംബം വലിയ തോതിലുള്ള സൈബർ ആക്രമണം പല ഘട്ടങ്ങളിലും നേരിടുകയും ചെയ്തു. സുഹാനയുമായുള്ള പ്രണയ വിവാഹത്തിനുശേഷം ആണ് ബഷീർ മഷൂറയെ വിവാഹം കഴിച്ചത് എന്നത് തന്നെയാണ് വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇടവരുത്തിയത്. മഷുറയും ബഷീർ ബാഷിയെക്കാളും അധികം ആരാധകർ കുടുംബത്തിൽ ഉള്ളതും സുഹാനയ്ക്ക് തന്നെയാണ്.

സുഹാനയുടെ പ്രവർത്തിയും സ്വഭാവവും ഒക്കെയാണ് താരത്തിന് ആരാധകരെ ഏറെ നേടിക്കൊടുത്തത്. ഇപ്പോൾ ഏറ്റവും ഒടുവിൽ ബിബി കുടുംബത്തിൽ നിന്ന് യൂട്യൂബ് ചാനലിൽ ഇടം പിടിച്ചിരിക്കുകയാണ് മഷൂറയുടെയും ബഷീർ ബാഷിയുടെയും മകൻ ഇബ്രു. വെറും 200 വീഡിയോ കൊണ്ടും മാത്രം യൂട്യൂബിൽ വൺ മില്യൺ അടിച്ച ബീബി കുടുംബത്തിലെ താരമായ സുഹാനയ്ക്ക് സർപ്രൈസ് പാർട്ടി ഒരുക്കിയിരിക്കുകയാണ് ബിബി കുടുംബം കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ വച്ച് ഗ്രാൻഡായി തന്നെയാണ് സുഹാനയുടെ വൺ മില്യൻ സെലിബ്രേഷൻ ബിബി കുടുംബം സംഘടിപ്പിച്ചിരിക്കുന്നത്.
നിരവധി പേരാണ് സുഹാനയ്ക്ക് ആശംസകൾ ആയി രംഗത്തെത്തിയിട്ടുള്ളത്. സുഹാന തുടർന്നു വീഡിയോകൾ ഇടണം എന്നും വീഡിയോയുടെ ഇടയിലുള്ള ഗ്യാപ്പ് ഒഴിവാക്കി പെട്ടെന്ന് പെട്ടെന്ന് വീഡിയോ അപ്‌ലോഡ് ചെയ്യണമെന്ന് ആണ് ആരാധകരുടെ അഭ്യർത്ഥന. ഇത് താൻ പാലിക്കുമെന്നും സുഹാന വീഡിയോയിൽ പറയുന്നുണ്ട്. അതിൻറെ ആദ്യപടിയായി എഡിറ്റിംഗ് പഠിക്കുവാനുള്ള തയ്യാറെടുപ്പിലാണ് താനെന്നാണ് വൺ മില്യൺ സെലിബ്രേഷൻ വീഡിയോയിൽ സുഹാന പറയുന്നത്.