വീണ്ടും ഒരു ഒത്തുചേരൽ!! ആനിക്കും ഷാജി കൈലാസിനും ഒപ്പം സുമ ജയറാം; കോട്ടയത്ത് അടിച്ച് പൊളിച്ച് താരങ്ങൾ… | Suma Jayaram With Annie And Shaji Kailas Entertainment News Viral Malayalam

Suma Jayaram With Annie And Shaji Kailas Entertainment News Viral Malayalam : മലയാള സിനിമയിൽ 90കളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് നിറഞ്ഞു നിന്ന താരമാണ് സുമ ജയറാം. അഭിനയ മേഖലയിൽ നിന്നു വിട്ടു നിന്നാലും അവർ അഭിനയിച്ച വേഷങ്ങളിലൂടെ ഇന്നും മലയാളികൾക്ക് സുപരിചിതയാണ് താരം. മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം തിളങ്ങിയ താരങ്ങളിൽ ഒരാളാണ് സുമ.

എന്റെ സൂര്യപുത്രിക്ക്, ഇഷ്ടം, ക്രൈം ഫയൽ, കുട്ടേട്ടൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ സുമ അഭിനയ മികവ് കാഴ്ച വച്ചിട്ടുണ്ട്. 1988 ൽ ഉത്സവപ്പിറ്റേന്ന് എന്ന സിനിമയിലൂടെ ആണ് സുമ മലയാള സിനിമയിൽ എത്തിയത്. മമ്മൂട്ടി നായകനായി എത്തിയ കുട്ടേട്ടനിലെ സുമയുടെ കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സിനിമ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയാണ് എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം.

തന്റെ ബാല്യകാല സുഹൃത്ത് ലാലുഷ് ഫിലിപ്പ് മാത്യുമായി സുമയുടെ വിവാഹം നടക്കുന്നത് 2018 ലാണ്. ലല്ലുവിനും സുമയ്ക്കും രണ്ട് ആൺകുട്ടികളാണ്. 42 ആം വയസ്സിൽ ആണ് താരത്തിന് 2 ആൺകുട്ടികൾ പിറന്നത്. ജോർജ് ഫിലിപ്പ് മാത്യു, ആന്റണി ഫിലിം മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരുന്നത് താരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്. മലയാളത്തിന്റെ പ്രിയ നടിമാരിൽ ഒരാളായ ആനിയോടൊത്തുള്ള ചിത്രമാണ്.

സുമയുടെ രണ്ടു മക്കളെയും ഇരുവരും കൈകളിൽ എടുത്ത് നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്. സുമയും ആനിയും പണ്ടുമുതൽ തന്നെ ഉറ്റ സുഹൃത്തുക്കൾ കൂടിയാണ്. എഗൈൻ മെറ്റ് ആനി എന്നാണ് സുമ ചിത്രം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് ലൈക്കുകളുമായി എത്തിയത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട് സുമ.

Rate this post