തലനീരിറക്കത്തിന് ഒരു പൂവാംകുരുന്നില കൊണ്ടൊരു കാച്ചെണ്ണ…

വേനല്‍ക്കാലത്ത് ഏറെ കണ്ടുവരുന്ന ഒരു അവസ്ഥയാണ് നീരിറക്കം. അതു കാരണം പനി, കഫക്കെട്ട്, മൂക്കടപ്പ്, തൊണ്ടവേദന, സൈനസൈറ്റിസ് എന്ന തലവേദന, ജലദോഷം, വായ്പുണ്ണ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു. നന്നായി തല വിയര്‍ക്കുന്നവര്‍ക്കാണ് നീരിറക്കം കൂടുതലായി വരുന്നത്. നീരിറക്കം വരാതിരിക്കാന്‍ കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

ഒന്ന്: എഴുന്നേറ്റ ഉടനെ കുളിക്കുക. അല്ലെങ്കില്‍ കഴിവതും പത്തു മണിക്ക് മുമ്പായി കുളിക്കുക. പിന്നീട് തല നനക്കാതെ മേല്‍ കഴുകിയാല്‍ കുഴപ്പമില്ല. രണ്ട്: നല്ല തണുത്ത വെള്ളത്തില്‍ കുളിക്കരുത്. സ്ഥിരമായി നീരിറക്കം ഉള്ളവര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ മാത്രം കുളിക്കുക. മൂന്ന്: തല വിയര്‍ത്ത ഉടനെ കുളിക്കുകയോ ഫാനിന്‍റെ ചുവട്ടില്‍ ഇരിക്കുകയോ വിയര്‍പ്പ് തോര്‍ത്തിക്കളയുകയോ ചെയ്യാതിരിക്കുക. നാല്: കുളി കഴിഞ്ഞ ഉടനെ ഫാനിന്‍റെ ചുവട്ടില്‍ ഇരിക്കരുത്. എവിടെയെങ്കിലും പോകാനുണ്ടെങ്കില്‍ നേരത്തേ കുളിക്കുക. എന്നും ഒരേ സമയത്ത് കുളിക്കുന്നതാണ് ഉത്തമം. അത് അവധി ദിനമാണെങ്കിലും. അഞ്ച്: എണ്ണ പോലോത്തത് തേച്ച് വെയില് കൊള്ളരുത്. ആറ്: രാവിലെയും രാത്രിയും തണുപ്പുള്ള ദിവസങ്ങളില്‍ പ്രത്യേകിച്ചും തലമറക്കാതെ പുറത്ത് പോകരുത്.

കണ്ണ് രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത് ഈ കാലത്താണ്. ശരീരവും അന്തരീക്ഷവും ഒരുപോലെ ചൂടാകുന്നത് കൊണ്ടാണത്. കണ്ണില്‍ നിന്നും നീര് വരിക, ചുവന്ന് തടിക്കുക, മൂടിക്കെട്ടുക, പീളക്കുഴി നിറയുക എന്നിവയാണതിന്‍റെ ലക്ഷണങ്ങളില്‍ ചിലത്. നല്ല തണുത്ത വെള്ളത്തില്‍ റോസാപൂവ് ചാലിച്ച് കണ്ണ് കഴുകുന്നതും കൂടുതല്‍ പൊടിയും ചൂടും ഏല്‍ക്കാതിരിക്കുന്നതും ശരീരം തണുപ്പിക്കുന്ന ശീതള പാനീയങ്ങള്‍ ഉപയോഗിക്കുന്നതും വളരെ ഉത്തമമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ആമിനയുടെ അടുക്കള

Comments are closed.