ഒറ്റ ദിവസം കൊണ്ട് പേൻശല്യവും താരനും മാറ്റാം…

ഒറ്റ ദിവസം കൊണ്ട് പേൻശല്യവും താരനും മാറ്റാം… നല്ല ഉള്‍ക്കരുത്തും നീളവും ഉള്ള മുടി ഏതൊരു പെണ്‍കുട്ടിയുടെയും ആഗ്രഹമാണ്.അതിന് വേണ്ടി ധാരാളം പണം ചിലവഴിക്കാനും അവര്‍ തയ്യാറാവും.എന്നാല്‍ഇതാ വളരെ കുറഞ്ഞ ചിലവില്‍ മുടി തഴച്ച് വളരാന്‍ ചില മാര്‍ഗങ്ങള്‍.ബദാം ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്തു യോജിപ്പിച്ചു ചെറു ചൂടോടെ തലയോട്ടിയില്‍ തിരുമ്മിപ്പിടിപ്പിച്ചാല്‍ തലമുടി ഇടതൂര്‍ന്നു വളരുമെന്നു മാത്രമല്ല, അകാല നരയും ഒഴിവാക്കാം.

കുന്തിരിക്കം പുകച്ച് തലമുടിയില്‍ അതിന്റെ പുക കൊളളിക്കുന്നതു മുടി വളരാനും പേന്‍ ശല്യം കുറയ്ക്കാനും സഹായിക്കും. നെല്ലിയ്ക്ക ചതച്ച് പാലിലിട്ടു വയ്ക്കുക. ഒരു ദിവസത്തിനു ശേഷം തലയില്‍ പുരട്ടി തിരുമ്മിപ്പിടിപ്പിച്ചു കുളിക്കുക. ആഴ്ചയില്‍ മൂന്നു ദിവസം അതുപോലെ ചെയ്താല്‍ മുടിവളര്‍ച്ച സുനിശ്ചയം. തലയില്‍ തൈരുതേച്ചു പിടിപ്പിച്ചു കുളിക്കുന്നതു സുഖനിദ്രയ്ക്കു വഴിയൊരുക്കും. തലയ്ക്കു കുളിര്‍മയും മുടി കറുക്കുകയും ചെയ്യും.

ചായപ്പിണ്ടി തലയില്‍ തിരുമ്മിപ്പിടിപ്പിച്ചു കുളിക്കുന്നത് അകാല നരയ്ക്ക് ആശ്വാസം നല്‍കും. മുടി ചീകാന്‍ ഉപയോഗിക്കുന്ന ചീപ്പിലെ ചെളിയും അഴുക്കും കള ഞ്ഞിരിക്കണം. താരന്‍ ഉളളവരുടെ ചീപ്പു കൊണ്ടു ചീകിയാല്‍ താരനില്ലാത്തവര്‍ക്കും പകരും. അതിനാല്‍ ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം ചീപ്പ് വയ്ക്കണം. ശിരോചര്‍മം ദിവസവും നന്നായി മസാജ് ചെയ്താല്‍ മുടി വളര്‍ച്ച വേഗത്തില്‍ ആവും.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.