തക്കാളി നിറയെ പൂ ഉണ്ടാവാനും കൊഴിയാതെ തക്കാളി പിടിക്കാനും ഈ ടോണിക്ക് കൊടുക്കൂ…

തക്കാളി ഏതുകാലം മുതൽ ഭക്ഷ്യവിഭവമായി കൃഷിചെയ്യപ്പെട്ടിരുന്നു എന്നതിന്‌‍ വിവിധ അഭിപ്രായങ്ങളുണ്ട്. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്.

തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്. ഇനഭേദമനുസരിച്ച് തക്കാളിയുടെ തണ്ടിന്റെ സ്വഭാവവും വ്യത്യാസപ്പെടുന്നു. നല്ല ബലമുള്ള കുറുകിയ തണ്ടോടുകൂടിയതും നിവർന്നു വളരാൻ പ്രാപ്തവുമായ ഇനവും, നേർത്ത് ബലം കുറഞ്ഞ നീണ്ട തണ്ടോടുകൂടിയ അർധ ആരോഹി ഇനവും ഉണ്ടാകാറുണ്ട്. ബലം കുറഞ്ഞ അർധ ആരോഹി ഇനത്തിൽ നിന്നാണ് കൂടുതൽ വിളവു ലഭിക്കുക. ഇതിന്റെ തണ്ടിന് താങ്ങുകൾ നല്കി നിവർത്തി നിറുത്തുകയാണു പതിവ്. ഇതിന്റെ തണ്ടിലാകമാനം തിളക്കമുള്ള ചുവപ്പുകലർന്ന മഞ്ഞനിറത്തിലുള്ള ഗ്രന്ഥീയരോമങ്ങളും ഗ്രന്ഥീയമല്ലാത്ത കൂർത്ത രോമങ്ങളുമുണ്ടായിരിക്കും.

തണ്ടിൽ ഇലകൾ ക്രമീകരിച്ചിരിക്കുന്നത് ഏകാന്തരന്യാസത്തിലാണ്. ഇലകൾക്ക് സമപിച്ഛകാകൃതിയാണുള്ളത്. തണ്ടിൽ ഇലകൾക്കെതിരേ അല്പം മുകളിലോ താഴെയോ ആയി ചെറിയ അസീമാക്ഷ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. തക്കാളിയുടെ ശാഖനരീതിക്ക് ചില സവിശേഷതകളുണ്ട്. തണ്ടിന്റെ ചുവടുഭാഗത്ത് ഏകാക്ഷശാഖന രീതിയും അഗ്രത്തിലേക്കു പോകുന്തോറും യുക്തശാഖന രീതിയുമാണുള്ളത്. പുഷ്പമഞ്ജരി അഗ്രമുകുളത്തിൽ നിന്നു രൂപപ്പെടുകയും കക്ഷീയമുകുളം വളർന്ന് പ്രധാന ശാഖയായി തുടരുകയും ചെയ്യുന്നു. പുഷ്പവൃന്ദം കുറുകിയതും മധ്യഭാഗം സങ്കോചനത്തോടു കൂടിയതുമാണ്. പുഷ്പത്തിന്റെ വികാസദശയിലെ ഏതു ഘട്ടത്തിലും പുഷ്പങ്ങൾ കൊഴിഞ്ഞു പോകാമെങ്കിലും പുഷ്പങ്ങൾ വിരിഞ്ഞ് 2-3 ദിവസങ്ങൾക്കുള്ളി ലാണ് സാധാരണ ഇതു സംഭവിക്കാറുള്ളത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.